സംസ്ഥാനത്ത് മദ്യവില പുതുക്കി നിശ്ചയിച്ചു; പാവങ്ങളുടെ ഡീലക്‌സ് ആയ ജവാനും വിലവര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില പുതുക്കി നിശ്ചയിച്ചു. ബെവ്കോക്ക് വിതരണക്കാര്‍ നല്‍കുന്ന അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധനയാണ് അനുവദിച്ചിരിക്കുന്നത്. ആനുപാതികമായി നികുതിയും വര്‍ധിച്ചിട്ടുണ്ട്. ഇതടക്കമുള്ള വിലയാണ് ബെവ്കോ പ്രസിദ്ധീകരിക്കുന്നത്. വില വര്‍ധനയിലൂടെ സര്‍ക്കാരിന് 1000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഒന്നാം തിയതി അവധി ആയതിനാല്‍ പുതുക്കിയ മദ്യവില ഫെബ്രുവരി രണ്ട് മുതല്‍ നിലവില്‍ വരും. ഏറ്റവും വിലകുറഞ്ഞ ജവാന്‍ റമ്മിന് ഫുള്‍ബോട്ടിലിന് 420 രൂപയില്‍ നിന്ന് 450 രൂപയും ലിറ്ററിന് 560 രൂപയില്‍ നിന്ന് 600 […]

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില പുതുക്കി നിശ്ചയിച്ചു. ബെവ്കോക്ക് വിതരണക്കാര്‍ നല്‍കുന്ന അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധനയാണ് അനുവദിച്ചിരിക്കുന്നത്. ആനുപാതികമായി നികുതിയും വര്‍ധിച്ചിട്ടുണ്ട്. ഇതടക്കമുള്ള വിലയാണ് ബെവ്കോ പ്രസിദ്ധീകരിക്കുന്നത്. വില വര്‍ധനയിലൂടെ സര്‍ക്കാരിന് 1000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഒന്നാം തിയതി അവധി ആയതിനാല്‍ പുതുക്കിയ മദ്യവില ഫെബ്രുവരി രണ്ട് മുതല്‍ നിലവില്‍ വരും.
ഏറ്റവും വിലകുറഞ്ഞ ജവാന്‍ റമ്മിന് ഫുള്‍ബോട്ടിലിന് 420 രൂപയില്‍ നിന്ന് 450 രൂപയും ലിറ്ററിന് 560 രൂപയില്‍ നിന്ന് 600 രൂപയായും ഉയര്‍ത്തി. വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയില്‍ നിന്ന് 960 രൂപയും ലിറ്ററിന് 950 രൂപയില്‍ നിന്ന് 1020 രൂപയും നല്‍കണം. അതേസമയം ഒന്നര ലിറ്ററിന്റേയും രണ്ടേകാല്‍ ലിറ്ററിന്റേയും ബ്രാന്‍ഡി ഉടന്‍ വില്‍പ്പനയ്ക്കെത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില.
അതേസമയം ബിയറിനും വൈനിനും വില വര്‍ധിപ്പിച്ചിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും ബവ്ക്യൂ ആപ്പും ബാറുകളിലെ പാഴ്സല്‍ വില്‍പനയും മൂലം ഇത്തവണ ബെവ്കോയുടെ വില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. മദ്യ വില വര്‍ധിക്കുമ്പോള്‍ സര്‍ക്കാരിന് 35 രൂപയും ബെവ്കോക്ക് ഒരു രൂപയും കമ്പനിക്ക് നാല് രൂപയും ആണ് ലഭിക്കുന്നത്.