മദ്യനയം: ഡല്‍ഹിയിലടക്കം 35 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്; കടുത്ത വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയടക്കം 35 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്. ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.ഇ.ഡിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ രംഗത്തെത്തി. വൃത്തികെട്ട രാഷ്ടീയത്തിനായി ഉദ്യോഗസ്ഥരുടെ സമയം കളയുകയാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. മൂന്ന് മാസത്തിനിടെ നൂറുകണക്കിന് ഇടങ്ങളില്‍ 500 പരിശോധനകള്‍ നടത്തി. മനീഷ് സിസോദിയക്ക് എതിരെ ഒന്നും കണ്ടെത്തിയില്ല. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെ പുരോഗമിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി ചോദിച്ചു.മദ്യനയ കേസില്‍ അറസ്റ്റിലായ മലയാളി വിജയ് നായരെ അഞ്ച് […]

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയടക്കം 35 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്. ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
ഇ.ഡിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ രംഗത്തെത്തി. വൃത്തികെട്ട രാഷ്ടീയത്തിനായി ഉദ്യോഗസ്ഥരുടെ സമയം കളയുകയാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. മൂന്ന് മാസത്തിനിടെ നൂറുകണക്കിന് ഇടങ്ങളില്‍ 500 പരിശോധനകള്‍ നടത്തി. മനീഷ് സിസോദിയക്ക് എതിരെ ഒന്നും കണ്ടെത്തിയില്ല. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെ പുരോഗമിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി ചോദിച്ചു.
മദ്യനയ കേസില്‍ അറസ്റ്റിലായ മലയാളി വിജയ് നായരെ അഞ്ച് ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. വിജയ് നായരുടെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലാണെന്നും പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യാനായി 7 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles
Next Story
Share it