ഓണം ലക്ഷ്യമിട്ട് അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യം ഒഴുകുന്നു; എക്‌സൈസ് പരിശോധന ശക്തമാക്കി, ഒരാള്‍ അറസ്റ്റില്‍

മുള്ളേരിയ: ഓണാഘോഷം ലക്ഷ്യമിട്ട് അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് മദ്യം ഒഴുകുന്നു. കര്‍ണാടക മദ്യവും വ്യാജ ചാരായവുമാണ് വ്യാപകമായിരിക്കുന്നത്. ഇതേ തുടര്‍ന്ന് എക്‌സൈസ് പരിശോധന ശക്തമാക്കി.മുള്ളേരിയ പയര്‍പ്പള്ളം കൊറത്തികുണ്ടിലെ ഗോപാലകൃഷ്ണ(33)നെ 8.64 ലിറ്റര്‍ കര്‍ണാടക മദ്യവുമായി എക്‌സൈസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ പ്രദീപന്‍ ഐ.ബി, പ്രിവന്റീവ് ഓഫീസര്‍ ജേക്കബ്ബ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഗോപാലകൃഷ്ണന്റെ വീടിന് സമീപത്ത് നിന്നാണ് മദ്യം പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ്, ജോണ്‍പോള്‍, മോഹന്‍ കുമാര്‍, വനിതാ […]

മുള്ളേരിയ: ഓണാഘോഷം ലക്ഷ്യമിട്ട് അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് മദ്യം ഒഴുകുന്നു. കര്‍ണാടക മദ്യവും വ്യാജ ചാരായവുമാണ് വ്യാപകമായിരിക്കുന്നത്. ഇതേ തുടര്‍ന്ന് എക്‌സൈസ് പരിശോധന ശക്തമാക്കി.
മുള്ളേരിയ പയര്‍പ്പള്ളം കൊറത്തികുണ്ടിലെ ഗോപാലകൃഷ്ണ(33)നെ 8.64 ലിറ്റര്‍ കര്‍ണാടക മദ്യവുമായി എക്‌സൈസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ പ്രദീപന്‍ ഐ.ബി, പ്രിവന്റീവ് ഓഫീസര്‍ ജേക്കബ്ബ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഗോപാലകൃഷ്ണന്റെ വീടിന് സമീപത്ത് നിന്നാണ് മദ്യം പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ്, ജോണ്‍പോള്‍, മോഹന്‍ കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷമ്യ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ബദിയടുക്ക എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പെരിയടുക്കം വനമേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 100 ലിറ്റര്‍ വാഷും 5 ലിറ്റര്‍ ചാരായവും പിടികൂടി. കേരള-കര്‍ണാടക അതിര്‍ത്തി വഴി വന്‍തോതിലാണ് ഈ ഭാഗങ്ങളിലേക്ക് മദ്യമെത്തുന്നത്. ഇതിന് പുറമെ വ്യാജചാരായ നിര്‍മ്മാണവും സജീവമാണ്.

Related Articles
Next Story
Share it