കുമ്പള: കുമ്പള എക്സൈസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും നടത്തിയ പരിശോധനയില്‍ കുമ്പള റെയില്‍വെ സ്റ്റേഷന് പരിസരത്ത് ഒളിപ്പിച്ച നിലയില്‍ ഒമ്പത് ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം പിടികൂടി.
പിടികൂടിയ മദ്യം കുമ്പള എക്സൈസ് കസ്റ്റഡിലെടുത്തു. ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ എസ്. ദിലിപ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ റോജന്‍, മാനുവല്‍, കോണ്‍സ്റ്റബിള്‍ പ്രബേഷ്, എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ എം.വി. സുധീന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ പ്രജിത്ത് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.