എക്‌സൈസ് പരിശോധനയില്‍ മദ്യവും വാഷും പിടികൂടി

കാസര്‍കോട്: എക്‌സൈസ് അധികൃതര്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മദ്യവും വാഷും പിടികൂടി. ഹൊസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ജി തമ്പിയും സംഘവും ഇന്നലെ വൈകിട്ട് കള്ളാര്‍ കാഞ്ഞിരത്തടിയില്‍ നടത്തിയ പരിശോധനയില്‍ 40 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. ഉടമസ്ഥനെ കണ്ടെത്താനായില്ല.ആദൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയില്‍ സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 8.1 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ബേഡഡുക്ക കുണ്ടൂച്ചി സ്വദേശി ടി. ബാലകൃഷ്ണന്‍ (48) പിടിയിലായി. 180 മില്ലിയുടെ 45 ടെട്രാ പാക്കറ്റ് മദ്യമാണ് പിടികൂടിയത്. […]

കാസര്‍കോട്: എക്‌സൈസ് അധികൃതര്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മദ്യവും വാഷും പിടികൂടി. ഹൊസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ജി തമ്പിയും സംഘവും ഇന്നലെ വൈകിട്ട് കള്ളാര്‍ കാഞ്ഞിരത്തടിയില്‍ നടത്തിയ പരിശോധനയില്‍ 40 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. ഉടമസ്ഥനെ കണ്ടെത്താനായില്ല.
ആദൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയില്‍ സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 8.1 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ബേഡഡുക്ക കുണ്ടൂച്ചി സ്വദേശി ടി. ബാലകൃഷ്ണന്‍ (48) പിടിയിലായി. 180 മില്ലിയുടെ 45 ടെട്രാ പാക്കറ്റ് മദ്യമാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ ബി.എസ് അഹ്മദ് കബീറിന്റെ നേതൃത്വത്തിലായിരുന്നു മദ്യക്കടത്ത് പിടിച്ചത്. കേസ് ബദിയടുക്ക റെയ്ഞ്ചിന് കൈമാറി.
ബന്തടുക്ക എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ ടി. ജയരാജനും സംഘവും മുന്നാട് പൂക്കുന്നത്ത് പാറയില്‍ നടത്തിയ പരിശോധനയില്‍ വീടനടുത്തുള്ള വൈദ്യുതി തൂണിന് സമീപം ഒളിപ്പിച്ച നിലയില്‍ രണ്ട് ലിറ്റര്‍ വാറ്റ് ചാരായവും വീടിനടുത്തുള്ള ഷെഡ്ഡില്‍ നിന്ന് 15 ലിറ്റര്‍ വാഷും പിടികൂടി. സംഭവത്തില്‍ പൂക്കുന്നത്ത് പാറയിലെ സി. ബാബുരാജി(42)നെ അറസ്റ്റ് ചെയ്തു.

Related Articles
Next Story
Share it