പൊയിനാച്ചി: ലയണ്‍സ് ക്ലബ്ബ് 2022-23 വര്‍ഷത്തെ ഇന്സ്റ്റലേഷന് പ്രോഗ്രാം ആശിര്‍വാദ് കണ്വെന്ഷന് സെന്ററില്‍ നടന്നു. 318ഇ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക് ഗവര്‍ണര്‍ കെ.വി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേന്ദ്രന് കോളോട്ട് അധ്യക്ഷത വഹിച്ചു. ചീഫ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ഗോപി, ജി.എല്‍.ടി കോഡിനേറ്റര്‍ ടൈറ്റസ് തോമസ്,സുരേഷ് ബാബു കെ വി, ഡോക്ടര്‍ ശശിരേഖ, രാജേന്ദ്രന് കെ, പി.കെ പ്രകാശന് നായര്‍, കെ. നാരായണന്, ശശിധരന് കാട്ടിപ്പാറ, പ്രദീപ് തെക്കുംകര, മനോജ് പൂക്കുന്നത് സംസാരിച്ചു.
സെക്രട്ടറി രതീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഭിന, അഭിനവ് എന്നീ ഇരട്ടകുട്ടികളെ ഉപഹാരം നല്കി അനുമോദിച്ചു. ഓണ്‍ലൈന്‍ പ്രവചന മത്സരത്തില്‍ വിജയിക്കുള്ള സമ്മാനദാനവും നടന്നു. രാജശേഖരന് നായര്‍ സ്വാഗതവും ബാലകൃഷ്ണന് ബാര നന്ദിയും പറഞ്ഞു. അഭിന, അഭിനവ്, ദര്‍ശന ഭാസ്കരന് എന്നിവരുടെ നൃത്തവും സ്വരരാഗം പൂക്കുന്നതിന്റെ ഗാനമേളയും നടന്നു. പ്രദീപ് തെക്കുംകര (പ്രസി.), ബാലകൃഷ്ണന് ബാര (സെക്ര.), പ്രിയ കുമാര്‍ (ട്രഷ.).