അധ്യാപകര്‍ക്ക് ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരിയുടെ ആദരം

കാസര്‍കോട്: മാതൃകാപരമായ അധ്യാപനം കാഴ്ചവെച്ച മൂന്ന് അധ്യാപകര്‍ക്ക് അധ്യാപക ദിനത്തില്‍ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ ആദരം. പ്രൊഫ. സി.എച്ച് അഹമദ് ഹുസൈന്‍ ചേരങ്കൈ, കൃഷ്ണന്‍ മാഷ് കീഴൂര്‍, കെ.വി മണികണ്ഠദാസ് എന്നിവരെയാണ് ആദരിച്ചത്. പ്രസിഡണ്ട് ഇക്ബാല്‍ പട്ടുവത്തിലിന്റെ നേതൃത്വത്തില്‍ പൊന്നാടയും മെമന്റോയും സമര്‍പ്പിച്ചു. സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തെക്കില്‍, ട്രഷറര്‍ മഹമൂദ് എരിയാല്‍, സോണ്‍ കോര്‍ഡിനേറ്റര്‍ ഫാറൂഖ് കാസ്മി, ഡിസ്ട്രിക്ട് ചെയര്‍പേര്‍സണ്‍മാരായ ജലീല്‍ മുഹമ്മദ്, സി.എല്‍. റഷീദ്, വൈസ് പ്രസിഡണ്ട് റഹീസ്, സിദ്ധീഖ്, ആമു ഒറവങ്കര, […]

കാസര്‍കോട്: മാതൃകാപരമായ അധ്യാപനം കാഴ്ചവെച്ച മൂന്ന് അധ്യാപകര്‍ക്ക് അധ്യാപക ദിനത്തില്‍ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ ആദരം. പ്രൊഫ. സി.എച്ച് അഹമദ് ഹുസൈന്‍ ചേരങ്കൈ, കൃഷ്ണന്‍ മാഷ് കീഴൂര്‍, കെ.വി മണികണ്ഠദാസ് എന്നിവരെയാണ് ആദരിച്ചത്.
പ്രസിഡണ്ട് ഇക്ബാല്‍ പട്ടുവത്തിലിന്റെ നേതൃത്വത്തില്‍ പൊന്നാടയും മെമന്റോയും സമര്‍പ്പിച്ചു. സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തെക്കില്‍, ട്രഷറര്‍ മഹമൂദ് എരിയാല്‍, സോണ്‍ കോര്‍ഡിനേറ്റര്‍ ഫാറൂഖ് കാസ്മി, ഡിസ്ട്രിക്ട് ചെയര്‍പേര്‍സണ്‍മാരായ ജലീല്‍ മുഹമ്മദ്, സി.എല്‍. റഷീദ്, വൈസ് പ്രസിഡണ്ട് റഹീസ്, സിദ്ധീഖ്, ആമു ഒറവങ്കര, കെ.എസ്. അന്‍വര്‍ സാദത്ത്, സി.എ. അഷ്‌റഫ് തെക്കില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it