ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷില്‍മിയ കാപ്പിലിനെ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി അനുമോദിച്ചു

കാസര്‍കോട്: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷില്‍മിയ കാപ്പിലിനെ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി അനുമോദിച്ചു. ക്ലബ്ബ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തെക്കില്‍, ട്രഷറര്‍ മുഹമ്മദ് ഇബ്രാഹിം ഏരിയല്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ശരീഫ് കാപ്പിലിന്റയെയും ഹലീമാ സഫീനയുടെയും മകളാണ്. മുന്‍ എം.എല്‍.എ പരേതനായ ബി.എം. അബ്ദുല്‍റഹ്‌മാന്റെ പേര മകന്‍ ബി.എം. ഷഹബാസാണ് ഭര്‍ത്താവ്. അസോസിയേഷന്‍ ഓഫ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്‍സി മത്സര പരീക്ഷയ്ക്ക് […]

കാസര്‍കോട്: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷില്‍മിയ കാപ്പിലിനെ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി അനുമോദിച്ചു. ക്ലബ്ബ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തെക്കില്‍, ട്രഷറര്‍ മുഹമ്മദ് ഇബ്രാഹിം ഏരിയല്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.
സാമൂഹ്യ പ്രവര്‍ത്തകന്‍ ശരീഫ് കാപ്പിലിന്റയെയും ഹലീമാ സഫീനയുടെയും മകളാണ്. മുന്‍ എം.എല്‍.എ പരേതനായ ബി.എം. അബ്ദുല്‍റഹ്‌മാന്റെ പേര മകന്‍ ബി.എം. ഷഹബാസാണ് ഭര്‍ത്താവ്.
അസോസിയേഷന്‍ ഓഫ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്‍സി മത്സര പരീക്ഷയ്ക്ക് വേണ്ടി ദുബായില്‍ പരിശീലനം നേടിയ നേടിയ ഷില്‍മിയ നിലവില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ അക്കൗണ്ടിംഗ് കമ്പനിയായ ഹൈദര്‍ & സജാദ് കമ്പനിയുടെ മിഡിലീസ്റ്റ് മേഖലയുടെ ചുമതലകള്‍ നിര്‍വഹിച്ചു വരുന്നു. ഗ്രീന്‍ വുഡ്‌സ് പബ്ലിക് സ്‌കൂള്‍, മംഗലാപുരം യേനപ്പോയ ആര്‍ട്‌സ്, സയന്‍സ് ആന്റ് മാനേജ്‌മെന്റ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയാണ്.
അനുമോദന ചടങ്ങില്‍ സോണ്‍ ചെയര്‍പേഴ്‌സണ്‍ ഫാറൂഖ് കാസ്മി, ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ സി.എല്‍ റഷീദ്, ജലീല്‍ കക്കണ്ടം, പി.ബി സലാം, എം.എം നൗഷാദ്, റഈസ്, സിദ്ദിഖ്, സുനൈഫ്, ആമു ഒറവങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it