കാസര്‍കോട്: ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തില്‍ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലബ് പരിസരത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് റഹീസ് പതാക ഉയര്‍ത്തി. ശിഹാബ് തോരവളപ്പില്‍ ദേശ പ്രതിജ്ഞചൊല്ലിക്കൊടുത്തു. ഫാറൂഖ് കാസ്മി, അബ്ദുല്‍ ഖാദിര്‍ തെക്കില്‍, മഹമൂദ് ഇബ്രാഹിം, എം.എം നൗഷാദ്, സുനൈഫ്, ആസിഫ് നേത്വത്വം നല്കി.