ലയണ്‍സ് ക്ലബ്ബ് 'നോ ഹന്‍ഗര്‍' പദ്ധതിക്ക് തുടക്കമായി

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്ന 'നോ ഹന്‍ഗര്‍' എന്ന പദ്ധതിയുടെ ആദ്യഘട്ട പരിപാടിക്ക് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ തുടക്കം കുറിച്ചു. ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ പ്രസിഡണ്ട് ദില്‍ഷാദില്‍ നിന്നും സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സും ഐ.എം.എ ജില്ലാ പ്രസിഡണ്ടുമായ ഡോ. നാരായണ നായിക് പ്രഭാത ഭക്ഷണത്തിനുള്ള കൂപ്പണ്‍ ഏറ്റുവാങ്ങി. പ്രസിഡണ്ട് ദില്‍ഷാദ്, സെക്രട്ടറി ജിഷാദ്, വൈസ് പ്രസിഡണ്ടുമാരായ ഹമീന്‍, ആഷിഫ് മാളിക, സാജിദ്, അലിഫ്, റാഷിദ് പെരുമ്പള തുടങ്ങിയവര്‍ […]

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്ന 'നോ ഹന്‍ഗര്‍' എന്ന പദ്ധതിയുടെ ആദ്യഘട്ട പരിപാടിക്ക് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ തുടക്കം കുറിച്ചു. ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ പ്രസിഡണ്ട് ദില്‍ഷാദില്‍ നിന്നും സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സും ഐ.എം.എ ജില്ലാ പ്രസിഡണ്ടുമായ ഡോ. നാരായണ നായിക് പ്രഭാത ഭക്ഷണത്തിനുള്ള കൂപ്പണ്‍ ഏറ്റുവാങ്ങി. പ്രസിഡണ്ട് ദില്‍ഷാദ്, സെക്രട്ടറി ജിഷാദ്, വൈസ് പ്രസിഡണ്ടുമാരായ ഹമീന്‍, ആഷിഫ് മാളിക, സാജിദ്, അലിഫ്, റാഷിദ് പെരുമ്പള തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it