ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ അവാര്‍ഡ്: സി.എല്‍. റഷീദ് മികച്ച പ്രസിഡണ്ട്; ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന് പുരസ്‌കാരങ്ങള്‍

കണ്ണൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ 2019-20 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡിസ്ട്രിക് 318 ഇയില്‍ ക്ലബ്ബ് പ്രസിഡണ്ട് എക്സലന്‍സ് അവാര്‍ഡ് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സി.എല്‍ റഷീദിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം നടത്തിയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് അവാര്‍ഡിനര്‍ഹമാക്കിയത്. ക്ലബ്ബ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തെക്കില്‍ പ്രത്യേക പരാമര്‍ശവും നേടി. പ്രളയ സമയത്ത് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കുടക് മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ച ഫ്ളഡ്റിലീഫ് പ്രോഗ്രാമായും തിരഞ്ഞെടുക്കപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് […]

കണ്ണൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ 2019-20 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡിസ്ട്രിക് 318 ഇയില്‍ ക്ലബ്ബ് പ്രസിഡണ്ട് എക്സലന്‍സ് അവാര്‍ഡ് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സി.എല്‍ റഷീദിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം നടത്തിയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് അവാര്‍ഡിനര്‍ഹമാക്കിയത്. ക്ലബ്ബ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തെക്കില്‍ പ്രത്യേക പരാമര്‍ശവും നേടി.

പ്രളയ സമയത്ത് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കുടക് മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികച്ച ഫ്ളഡ്റിലീഫ് പ്രോഗ്രാമായും തിരഞ്ഞെടുക്കപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ഭക്ഷണക്കിറ്റുകള്‍, 200ലധികം കട്ടിലുകളും ബെഡുകളും വസ്ത്രങ്ങളും ഈ മേഖലയില്‍ നല്‍കിയിരുന്നു. അതു കൂടാതെ കോവിഡ് കാലഘട്ടത്തില്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സര്‍വ്വീസ്, ഭക്ഷണ കിറ്റുകള്‍, മരുന്നുകള്‍ എന്നിവയും നല്‍കിയിരുന്നു.

നഗരത്തിലെത്തുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ജില്ലാ പൊലീസുമായി സഹകരിച്ചു അക്ഷയ പാത്രം പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് ആശ്രമയായി രണ്ടു ഡയാലിസിസ് മെഷീനുകളും സ്ഥാപിച്ചു. തികച്ചും സൗജന്യമായാണ് ഡയാലിസിസ് ചെയ്തു നല്‍കുന്നത്.

Related Articles
Next Story
Share it