ഓണ്‍ലൈന്‍ പഠനത്തിന് ഫോണുകള്‍ നല്‍കി ലയണ്‍സ് ക്ലബ് ചന്ദ്രഗിരി

കാസര്‍കോട്: നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി സഹായം നല്‍കാന്‍ ലയണ്‍സ് ക്ലബ് ചന്ദ്രഗിരി തുടങ്ങിവച്ച വിദ്യാമിത്രം പദ്ധതിയുടെ ഭാഗമായി മൂന്നാം തവണയും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കി. ജില്ലയില്‍ നിര്‍ധനരായ അഞ്ച് കുട്ടികള്‍ക്കാണ് മൊബൈല്‍ഫോണ്‍ നല്‍കിയത്. ചെങ്കള ഇസ്സത്തുല്‍ ഇസ്ലാം യു.പി സ്‌കൂള്‍, മാര്‍ത്തോമാ ബധിര വിദ്യാലയം ചെങ്കള, മൊഗ്രാല്‍പുത്തൂര്‍ യു.പി സ്‌കൂള്‍, ആലംപാടി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലെ ചുമതലപ്പെട്ട അധ്യാപകര്‍ക്ക് ഫോണുകള്‍ കൈമാറി. ക്ലബ് പ്രസിഡണ്ട് ഫറൂഖ് ഖാസിമി, സെക്രട്ടറി ഷംസീര്‍ റസൂല്‍, […]

കാസര്‍കോട്: നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി സഹായം നല്‍കാന്‍ ലയണ്‍സ് ക്ലബ് ചന്ദ്രഗിരി തുടങ്ങിവച്ച വിദ്യാമിത്രം പദ്ധതിയുടെ ഭാഗമായി മൂന്നാം തവണയും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കി. ജില്ലയില്‍ നിര്‍ധനരായ അഞ്ച് കുട്ടികള്‍ക്കാണ് മൊബൈല്‍ഫോണ്‍ നല്‍കിയത്. ചെങ്കള ഇസ്സത്തുല്‍ ഇസ്ലാം യു.പി സ്‌കൂള്‍, മാര്‍ത്തോമാ ബധിര വിദ്യാലയം ചെങ്കള, മൊഗ്രാല്‍പുത്തൂര്‍ യു.പി സ്‌കൂള്‍, ആലംപാടി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലെ ചുമതലപ്പെട്ട അധ്യാപകര്‍ക്ക് ഫോണുകള്‍ കൈമാറി. ക്ലബ് പ്രസിഡണ്ട് ഫറൂഖ് ഖാസിമി, സെക്രട്ടറി ഷംസീര്‍ റസൂല്‍, ട്രഷറര്‍ അഷ്‌റഫ് ഐവ, മെമ്പര്‍മാരായ മഹമൂദ് ഇബ്രാഹിം, കെ.സി ഇര്‍ഷാദ്, എം.എം നൗഷാദ്, എം.എ.എച്ച് സുനൈഫ് എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it