അസ്മത് ഷെര്‍മീന് ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരിയുടെ അനുമോദനം

കാസര്‍കോട്: കര്‍ണാടക വിശേശ്വരയ്യ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ്ങില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തളങ്കര തെരുവത്ത് സ്വദേശി അസ്മത് ഷെര്‍മീനിനെ ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി അനുമോദിച്ചു. പ്രസിഡണ്ട് ഫാറൂക് കാസ്മി ഉപഹാരം സമര്‍പ്പിച്ചു. പാഠ്യ വര്‍ഷത്തില്‍ 15ല്‍ 13 സ്വര്‍ണ്ണമെഡലുകള്‍ നേടി മംഗലാപുരം സഹ്യാദ്രി കോളേജിന്റെ അഭിമാനതാരമായും ഷെര്‍മീന്‍ മാറി. നിലവിലെ സാഹചര്യത്തില്‍ ലിംഗ വിവേചനമോ പാര്‍ശ്വവത്കരണമോ ഇല്ലാതെ പഠന കാര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ ഓരോ പെണ്‍കുട്ടികള്‍ക്കും സാധിക്കുന്നുവെന്ന് അസ്മത് ഷെര്‍മിന്‍ മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. […]

കാസര്‍കോട്: കര്‍ണാടക വിശേശ്വരയ്യ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ്ങില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തളങ്കര തെരുവത്ത് സ്വദേശി അസ്മത് ഷെര്‍മീനിനെ ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരി അനുമോദിച്ചു.
പ്രസിഡണ്ട് ഫാറൂക് കാസ്മി ഉപഹാരം സമര്‍പ്പിച്ചു. പാഠ്യ വര്‍ഷത്തില്‍ 15ല്‍ 13 സ്വര്‍ണ്ണമെഡലുകള്‍ നേടി മംഗലാപുരം സഹ്യാദ്രി കോളേജിന്റെ അഭിമാനതാരമായും ഷെര്‍മീന്‍ മാറി.
നിലവിലെ സാഹചര്യത്തില്‍ ലിംഗ വിവേചനമോ പാര്‍ശ്വവത്കരണമോ ഇല്ലാതെ പഠന കാര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ ഓരോ പെണ്‍കുട്ടികള്‍ക്കും സാധിക്കുന്നുവെന്ന് അസ്മത് ഷെര്‍മിന്‍ മറുപടി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ഷെരീഫ് കാപ്പില്‍, അബ്ദുല്‍ ഖാദിര്‍ തെക്കില്‍, ഷാഫി എ. നെല്ലിക്കുന്ന്, എം.എം. നൗഷാദ്, അബ്ദുല്‍ സലാം പി.ബി, മഹമൂദ് ഇബ്രാഹിം, നൗഷാദ് സിറ്റി ഗോള്‍ഡ്, അസിഫ് ടി.എം, മജീദ് ബെണ്ടിച്ചാല്‍, ടി.ഡി.നൗഫല്‍, സുനൈഫ് എം.എ.എച്ച്, അഷ്ഫാക് നിക്കോട്ടിന്‍, എം.എ സിദ്ദിഖ്, ഹാരിഫ് തളങ്കര, മുജീബ് അഹ്‌മദ്, മഹറൂഫ് ബദരിയ്യ തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ഷംസീര്‍ റസൂല്‍ സ്വാഗതവും അഷറഫ് ഐവ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it