കാസര്‍കോട് സ്വദേശികളായ സ്വര്‍ണക്കടത്ത്-കുങ്കുമപ്പൂ കടത്തുകാരുമായി ബന്ധം; നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

കോഴിക്കോട്: കാസര്‍കോട് സ്വദേശികളായ സ്വര്‍ണ്ണക്കടത്ത്-കുങ്കുമപ്പൂ കടത്തുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവീല്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. കാസര്‍കോട് സ്വദേശികളായ ചിലര്‍ കരിപ്പൂര്‍ വിമാനതാവളം കേന്ദ്രീകരിച്ച് സ്വര്‍ണവും കുങ്കുമപ്പൂവും സിഗരറ്റും കടത്തുന്നുവെന്നും ഇവര്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ ഒത്താശ നല്‍കുന്നുവെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണക്കില്‍പെടാത്ത പണവും സ്വര്‍ണവും […]

കോഴിക്കോട്: കാസര്‍കോട് സ്വദേശികളായ സ്വര്‍ണ്ണക്കടത്ത്-കുങ്കുമപ്പൂ കടത്തുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവീല്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. കാസര്‍കോട് സ്വദേശികളായ ചിലര്‍ കരിപ്പൂര്‍ വിമാനതാവളം കേന്ദ്രീകരിച്ച് സ്വര്‍ണവും കുങ്കുമപ്പൂവും സിഗരറ്റും കടത്തുന്നുവെന്നും ഇവര്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ ഒത്താശ നല്‍കുന്നുവെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണക്കില്‍പെടാത്ത പണവും സ്വര്‍ണവും പിടികൂടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. കസ്റ്റംസ് പ്രിവന്റീസ് വിഭാഗമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകും.

Related Articles
Next Story
Share it