ലിംഗായത്ത് സന്യാസി ബസവലിംഗയുടെ ആത്മഹത്യക്ക് കാരണം ഹണിട്രാപ്പില്‍ കുടുങ്ങിയതിലെ മാനസികവിഷമം; വീഡിയോ ചാറ്റ് പുറത്തുവന്നു, മൂന്ന് സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തു

മംഗളൂരു: രാമനഗര്‍ കഞ്ചുഗല്‍ മഠത്തിലെ ലിംഗായത്ത് സന്യാസി സ്വാമി ബസവലിംഗയുടെ ആത്മഹത്യക്ക് കാരണം ഹണിട്രാപ്പില്‍ അകപ്പെട്ടതിലുള്ള മനോവിഷമം മൂലമാണെന്ന് പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നു. മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഹണിട്രാപ്പില്‍ കുടുങ്ങിയതുസംബന്ധിച്ച സൂചന പൊലീസിന് ലഭിച്ചത്. മരിച്ചയാള്‍ ഒരു സ്ത്രീയുമായി നടത്തിയ വീഡിയോ ചാറ്റിന്റെ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. ബസവലിംഗയെ ആസൂത്രിതമായി ഹണി ട്രാപ്പിന് വിധേയമാക്കുകയും അദ്ദേഹത്തിനെതിരെ ഒരു സംഘം തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. സ്വാമിയെ ഹണി ട്രാപ്പില്‍ പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളെ ചോദ്യം ചെയ്തു. […]

മംഗളൂരു: രാമനഗര്‍ കഞ്ചുഗല്‍ മഠത്തിലെ ലിംഗായത്ത് സന്യാസി സ്വാമി ബസവലിംഗയുടെ ആത്മഹത്യക്ക് കാരണം ഹണിട്രാപ്പില്‍ അകപ്പെട്ടതിലുള്ള മനോവിഷമം മൂലമാണെന്ന് പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നു. മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഹണിട്രാപ്പില്‍ കുടുങ്ങിയതുസംബന്ധിച്ച സൂചന പൊലീസിന് ലഭിച്ചത്. മരിച്ചയാള്‍ ഒരു സ്ത്രീയുമായി നടത്തിയ വീഡിയോ ചാറ്റിന്റെ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. ബസവലിംഗയെ ആസൂത്രിതമായി ഹണി ട്രാപ്പിന് വിധേയമാക്കുകയും അദ്ദേഹത്തിനെതിരെ ഒരു സംഘം തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. സ്വാമിയെ ഹണി ട്രാപ്പില്‍ പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളെ ചോദ്യം ചെയ്തു. വീഡിയോ ക്ലിപ്പിലെ ശബ്ദം മൂന്ന് സ്ത്രീകളില്‍ ആരുടെയെങ്കിലും ശബ്ദത്തിന് സാമ്യമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഇതുസംബന്ധിച്ച ഗൂഡാലോചനയുമായി മറ്റൊരു ലിംഗായത്ത് സന്യാസിക്ക് ബന്ധമുണ്ടെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. രാഷ്ട്രീയക്കാരുള്‍പ്പെടെ 15 പേരടങ്ങുന്ന സംഘമാണ് പദ്ധതി നടപ്പാക്കിയതെന്നും പൊലീസ് വ്യക്തമാക്കി. ബസവലിംഗയുടെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോകളും പുറത്തുവിട്ട് സംഘം ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കേസന്വേഷണം ഏറ്റെടുത്ത കുടൂര്‍ പോലീസ് ഇതിനകം ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it