പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുകയ്‌ക്കെതിരെ 694 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

ചിത്രദുര്‍ഗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുക ശരണരുവിനെതിരെ കര്‍ണാടക പൊലീസ് 694 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് ഇടക്കാല കുറ്റപത്രമാണ്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് വിശദമായ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അനില്‍കുമാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ 347 പേജുള്ള റിപ്പോര്‍ട്ടുകളാണുള്ളത്. രണ്ടാം പ്രതി ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡന്‍ രശ്മി, നാലാം പ്രതി മഠം സെക്രട്ടറി പരമഹൈവയ്യ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.ആഗസ്ത് 26നാണ് […]

ചിത്രദുര്‍ഗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുക ശരണരുവിനെതിരെ കര്‍ണാടക പൊലീസ് 694 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് ഇടക്കാല കുറ്റപത്രമാണ്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് വിശദമായ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അനില്‍കുമാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ 347 പേജുള്ള റിപ്പോര്‍ട്ടുകളാണുള്ളത്. രണ്ടാം പ്രതി ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡന്‍ രശ്മി, നാലാം പ്രതി മഠം സെക്രട്ടറി പരമഹൈവയ്യ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
ആഗസ്ത് 26നാണ് ലിംഗായത്ത് സന്യാസി ശിവമൂര്‍ത്തി മുരുക ശരണരുവിനും മറ്റുള്ളവര്‍ക്കുമെതിരെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയത്. സെപ്തംബര്‍ ഒന്നിനാണ് മുരുകയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സംഭവം ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായി. രണ്ടാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി, പ്രതിയായ മുരുകയ്ക്ക് മുന്‍ഗണനാ പരിഗണന നല്‍കിയതിന് പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിക്കുകയും അദ്ദേഹത്തെ വിചാരണാ തടവുകാരനായി പരിഗണിക്കാന്‍ ഉത്തരവിടുകയും ചെയ്തു. സന്യാസിയുടെ ജാമ്യാപേക്ഷ കോടതി പലതവണ തള്ളിയിരുന്നു.

Related Articles
Next Story
Share it