ഐ.പി.എല്‍ രണ്ടാം ഘട്ടം ആവേശമാകും; യു.എ.ഇയില്‍ കാണികളെ അനുവദിക്കും

ദുബൈ: ഐ.പി.എല്‍ രണ്ടാം ഘട്ടത്തില്‍ സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കാന്‍ ധാരണ. ഇന്ത്യയില്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഐ.പി.എല്‍ ഞായറാഴ്ച യു.എ.ഇയില്‍ പുനരാരംഭിക്കാനിരിക്കെയാണ് കാണികളെ അനുവദിക്കാന്‍ തീരുമാനിച്ചത്. കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് നിശ്ചിത സീറ്റുകളിലാണ് പ്രവേശനം. മത്സരങ്ങള്‍ നടക്കുന്ന ദുബൈ, ഷാര്‍ജ, അബൂദബി എന്നിവടങ്ങളിലെ എല്ലാ സ്റ്റേഡിയങ്ങളിലും കാണികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുക. ടിക്കറ്റുകള്‍ വ്യാഴാഴ്ച മുതല്‍ www.iplt20.com, PlatinumList.net […]

ദുബൈ: ഐ.പി.എല്‍ രണ്ടാം ഘട്ടത്തില്‍ സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കാന്‍ ധാരണ. ഇന്ത്യയില്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഐ.പി.എല്‍ ഞായറാഴ്ച യു.എ.ഇയില്‍ പുനരാരംഭിക്കാനിരിക്കെയാണ് കാണികളെ അനുവദിക്കാന്‍ തീരുമാനിച്ചത്. കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് നിശ്ചിത സീറ്റുകളിലാണ് പ്രവേശനം.

മത്സരങ്ങള്‍ നടക്കുന്ന ദുബൈ, ഷാര്‍ജ, അബൂദബി എന്നിവടങ്ങളിലെ എല്ലാ സ്റ്റേഡിയങ്ങളിലും കാണികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് രണ്ടാം ഘട്ടം ആരംഭിക്കുക. ടിക്കറ്റുകള്‍ വ്യാഴാഴ്ച മുതല്‍ www.iplt20.com, PlatinumList.net എന്നീ വെബ്സൈറ്റുകളില്‍ നിന്നും ഓണ്‍ലൈനായി വാങ്ങാം.

എത്ര ശതമാനം കാണികളെ അനുവദിക്കും എന്ന വിവരം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന യു.എ.ഇയുടെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍ 60 ശതമാനം കാണികളെ അനുവദിച്ചിരുന്നു. കോവിഡിന് ശേഷം ആദ്യമായാണ് ഐ.പി.എല്ലില്‍ കാണികളെ അനുവദിക്കുന്നത്. യു.എ.ഇയില്‍ നടന്ന കഴിഞ്ഞ സീസണിലും കാണികളെ അനുവദിച്ചിരുന്നില്ല. പുതിയ തീരുമാനത്തോടെ ഒക്‌ടോബര്‍ 17 മുതല്‍ യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിനും കാണികളെ അനുവദിക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചു.

Related Articles
Next Story
Share it