ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലും ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

കാസര്‍കോട്/കുമ്പള: കൊല്ലത്ത് വനിതാഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഇന്ന് ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്. ഇതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലും ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കി. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒ.പി ബഹിഷ്‌ക്കരിച്ചാണ് ഡോക്ടര്‍മാര്‍ സമരത്തിലേര്‍പ്പെട്ടത്. രാവിലെ 10 മണിമുതലാണ് സമരം ആരംഭിച്ചത്. ഇതോടെ രോഗികള്‍ വലഞ്ഞു. ജനറല്‍ ആസ്പത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ആസ്പത്രി കോമ്പൗണ്ടില്‍ പ്രതിഷേധയോഗം ചേര്‍ന്നു. മംഗല്‍പ്പാടി, മഞ്ചേശ്വരം, കുമ്പള തുടങ്ങിയ ഇടങ്ങളിലെ താലൂക്ക് ആസ്പത്രികളിലും […]

കാസര്‍കോട്/കുമ്പള: കൊല്ലത്ത് വനിതാഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഇന്ന് ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്. ഇതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലും ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കി. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒ.പി ബഹിഷ്‌ക്കരിച്ചാണ് ഡോക്ടര്‍മാര്‍ സമരത്തിലേര്‍പ്പെട്ടത്. രാവിലെ 10 മണിമുതലാണ് സമരം ആരംഭിച്ചത്. ഇതോടെ രോഗികള്‍ വലഞ്ഞു. ജനറല്‍ ആസ്പത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ആസ്പത്രി കോമ്പൗണ്ടില്‍ പ്രതിഷേധയോഗം ചേര്‍ന്നു. മംഗല്‍പ്പാടി, മഞ്ചേശ്വരം, കുമ്പള തുടങ്ങിയ ഇടങ്ങളിലെ താലൂക്ക് ആസ്പത്രികളിലും ഡോക്ടര്‍മാര്‍ പണിമുടക്കിലേര്‍പ്പെട്ടു. ഈ ആസ്പത്രികളിലും ചികിത്സ കിട്ടാതെ രോഗികള്‍ ദുരിതത്തിലായി. കൈക്കുഞ്ഞുങ്ങളുമായി ചികിത്സക്കെത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ മടങ്ങിപ്പോകേണ്ടിവന്നു. ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആസ്പത്രികളിലും ഡോക്ടര്‍മാര്‍ സമരത്തിലാണ്. കൊല്ലം കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ 24 മണിക്കൂര്‍ സമരമാണ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഐ.എം.എയും കെ.ജി.എം.ഒ.എയുമാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. അത്യാഹിതവിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്‌കരിക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡണ്ട് ഡോ. സുല്‍ഫി നൂഹു പറഞ്ഞു. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ നാളെ രാവിലെ 8 മണിവരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കാസര്‍കോട്: കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കെ.ജി.എം.എ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ജമാല്‍ അഹമദ് ഉദ്ഘാടനം ചെയ്തു. ഡോ. അനൂപ് എസ്, ഡോ. ജനാര്‍ദന നായക്, രാജി പി. റാഫേല്‍, ഷാജി, അബ്ദുല്‍ നസീര്‍ പി.എം, ക്രിസ്റ്റോഫര്‍, വിനോദ് ചാത്തന്നൂര്‍, ഡേവിഡ് സംസാരിച്ചു.

Related Articles
Next Story
Share it