വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റ് ബോധമറ്റുവീണു; ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍

മംഗളൂരു: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ ഇടിമിന്നലേറ്റ് ബോധമറ്റുവീണു. മന്‍സീറിന്റെ മകന്‍ നിഹാന്‍ (5), ഗംഗാവതിയിലെ ദുര്‍ഗപ്പയുടെ മകന്‍ മരുതേഷ് (6) എന്നിവരാണ് ഇടിമിന്നലേറ്റ് ബോധമറ്റുവീണത്. ചൊവ്വാഴ്ച വൈകിട്ട് ഹലേങ്ങാടി ഇന്ദിരാനഗറിലെ വീട്ടുമുറ്റത്ത് രണ്ട് കുട്ടികളും കളിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന കുട്ടികളെ മുക്കയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി. ഹൃദയാഘാതം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്നും കൃത്രിമ ശ്വസനത്തിന് ശേഷം ഇരുവരും ചികിത്സയിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Related Articles
Next Story
Share it