യു.പിയിലും രാജസ്ഥാനിലും മിന്നലേറ്റ് 58 പേര്‍ മരിച്ചു; 11 പേര്‍ മരിച്ചത് സെല്‍ഫിയെടുക്കുന്നതിനിടെ

ജയ്പൂര്‍/ലക്നൗ: ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഇന്നലെയുണ്ടായ ഇടിമിന്നലില്‍ 58 പേര്‍ മരിച്ചു. യു.പിയില്‍ 38 പേരും രാജസ്ഥാനില്‍ ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 20 പേരുമാണ് മരിച്ചത്. രാജസ്ഥാനില്‍ കനത്ത മഴയെ വക വെക്കാതെ സെല്‍ഫി എടുക്കാനായി ജയ്പൂരിലെ അമേര്‍ ഫോര്‍ട്ട് വാച്ച്ടവറില്‍ കയറിയ 11 പേര്‍ മിന്നലേറ്റ് മരിച്ചത് വലിയ ദുരന്തമായി. ഇന്നലെ രാത്രി 7.30നാണ് ഇവിടെ ഇടിമിന്നലുണ്ടായത്. ചിലര്‍ പ്രാണരക്ഷാര്‍ത്ഥം വാച്ച് ടവറില്‍ നിന്ന് താഴേക്ക് ചാടി. ഇവരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന […]

ജയ്പൂര്‍/ലക്നൗ: ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഇന്നലെയുണ്ടായ ഇടിമിന്നലില്‍ 58 പേര്‍ മരിച്ചു.
യു.പിയില്‍ 38 പേരും രാജസ്ഥാനില്‍ ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 20 പേരുമാണ് മരിച്ചത്. രാജസ്ഥാനില്‍ കനത്ത മഴയെ വക വെക്കാതെ സെല്‍ഫി എടുക്കാനായി ജയ്പൂരിലെ അമേര്‍ ഫോര്‍ട്ട് വാച്ച്ടവറില്‍ കയറിയ 11 പേര്‍ മിന്നലേറ്റ് മരിച്ചത് വലിയ ദുരന്തമായി.
ഇന്നലെ രാത്രി 7.30നാണ് ഇവിടെ ഇടിമിന്നലുണ്ടായത്. ചിലര്‍ പ്രാണരക്ഷാര്‍ത്ഥം വാച്ച് ടവറില്‍ നിന്ന് താഴേക്ക് ചാടി. ഇവരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യു.പിയില്‍ 11 ജില്ലകളിലായാണ് ഇടിമിന്നലില്‍ 38 പേര്‍ മരിച്ചത്. പ്രയാഗ് രാജില്‍ മാത്രം 14 പേര്‍ മരിച്ചു.
ദുരന്തങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

Related Articles
Next Story
Share it