കടുത്ത ചൂടിനിടെ ആശ്വാസം പകര്‍ന്ന് ജില്ലയില്‍ നേരിയ മഴ

കാസര്‍കോട്: കൊടും ചൂടില്‍ വലയുന്ന കാസര്‍കോട് ജില്ലയില്‍ആശ്വാസമായി വേനല്‍മഴ. ഇന്ന് രാവിലെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മഴ ഉണ്ടായത്. മാര്‍ച്ച് മാസത്തില്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള ഏതാനും ജില്ലകളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. വേനല്‍ച്ചൂടും വരള്‍ച്ചയും രൂക്ഷമായി തുടങ്ങിയതോടെ ജില്ലയുടെ പല ഭാഗങ്ങളിലും ജലക്ഷാമം ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്നുണ്ട്. മഴ പെയ്തില്ലെങ്കില്‍ വരള്‍ച്ചയുടെ കാഠിന്യം കൂടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടയിലാണ് ചുട്ടുപൊള്ളുന്ന മണ്ണിനെ നനയിച്ച് മഴയെത്തിയത്. കാസര്‍കോട് അടക്കം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നലെ വരെ […]

കാസര്‍കോട്: കൊടും ചൂടില്‍ വലയുന്ന കാസര്‍കോട് ജില്ലയില്‍ആശ്വാസമായി വേനല്‍മഴ. ഇന്ന് രാവിലെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മഴ ഉണ്ടായത്. മാര്‍ച്ച് മാസത്തില്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള ഏതാനും ജില്ലകളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. വേനല്‍ച്ചൂടും വരള്‍ച്ചയും രൂക്ഷമായി തുടങ്ങിയതോടെ ജില്ലയുടെ പല ഭാഗങ്ങളിലും ജലക്ഷാമം ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്നുണ്ട്. മഴ പെയ്തില്ലെങ്കില്‍ വരള്‍ച്ചയുടെ കാഠിന്യം കൂടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടയിലാണ് ചുട്ടുപൊള്ളുന്ന മണ്ണിനെ നനയിച്ച് മഴയെത്തിയത്. കാസര്‍കോട് അടക്കം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നലെ വരെ താപനില വളരെ ഉയര്‍ന്ന നിലയിലായിരുന്നു. ചൂട് ഇനിയും കൂടുമെന്നായിരുന്നു അധികൃതര്‍ സൂചിപ്പിച്ചിരുന്നത്. സൂര്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. വേനല്‍മഴ തുടര്‍ച്ചയായി ഉണ്ടായാല്‍ മാത്രമേ കുടിവെള്ളക്ഷാമത്തിന് താല്‍ക്കാലികമായെങ്കിലും പരിഹാരമുണ്ടാവുകയുള്ളൂ. ജലലഭ്യതയുടെ കുറവ് മൂലം കാര്‍ഷിക വിളകള്‍ ഉണങ്ങിത്തുടങ്ങുന്നത് കര്‍ഷകരെ നിരാശയിലാഴ്ത്തുന്നുണ്ട്. കുറച്ചുദിവസം കൂടി നല്ല രീതിയില്‍ മഴ പെയ്താല്‍ കൃഷിക്ക് അത് ഏറെ പ്രയോജനപ്പെടും.

Related Articles
Next Story
Share it