പാണത്തൂര്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ജനങ്ങള്‍ ഭീതിയിലായി

കാഞ്ഞങ്ങാട്: കൊന്നക്കാട് പാണത്തൂര്‍ ഭാഗങ്ങളില്‍ ഭൂചലനമുണ്ടായി. ഇന്നു രാവിലെ 7.50 നാണ് സംഭവം. പാണത്തൂര്‍ കൊല്ലപ്പള്ളിയിലും മാലോം വില്ലേജിലെ മുട്ടോംകടവ്, വാഴത്തട്ട്, കൊന്നക്കാട്, വള്ളിക്കടവ്, മാലോം, പുഞ്ച എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. രണ്ടു മുതല്‍ മൂന്നു സെക്കന്‍ഡ് വരെ സമയം മാത്രമാണ് ചലനം അനുഭവപ്പെട്ടത്. ചില ഭാഗങ്ങളില്‍ വീടുകളുടെ ജനലുകള്‍ക്ക് നേരിയ ചലനമുണ്ടായിരുന്നു. ഭൂചലനത്തെ തുടര്‍ന്ന് വീടുകള്‍ക്ക് കേടുപാടുകളോ മറ്റു അപകടങ്ങളോ ഉണ്ടായിട്ടില്ലെന്ന് മാലോത്ത് വില്ലേജ് ഓഫീസര്‍ ശ്യാം പറഞ്ഞു. കൊടക് അതിര്‍ത്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക […]

കാഞ്ഞങ്ങാട്: കൊന്നക്കാട് പാണത്തൂര്‍ ഭാഗങ്ങളില്‍ ഭൂചലനമുണ്ടായി. ഇന്നു രാവിലെ 7.50 നാണ് സംഭവം. പാണത്തൂര്‍ കൊല്ലപ്പള്ളിയിലും മാലോം വില്ലേജിലെ മുട്ടോംകടവ്, വാഴത്തട്ട്, കൊന്നക്കാട്, വള്ളിക്കടവ്, മാലോം, പുഞ്ച എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. രണ്ടു മുതല്‍ മൂന്നു സെക്കന്‍ഡ് വരെ സമയം മാത്രമാണ് ചലനം അനുഭവപ്പെട്ടത്. ചില ഭാഗങ്ങളില്‍ വീടുകളുടെ ജനലുകള്‍ക്ക് നേരിയ ചലനമുണ്ടായിരുന്നു. ഭൂചലനത്തെ തുടര്‍ന്ന് വീടുകള്‍ക്ക് കേടുപാടുകളോ മറ്റു അപകടങ്ങളോ ഉണ്ടായിട്ടില്ലെന്ന് മാലോത്ത് വില്ലേജ് ഓഫീസര്‍ ശ്യാം പറഞ്ഞു. കൊടക് അതിര്‍ത്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക വിവരം. അതിര്‍ത്തിയോട് ചേര്‍ന്ന് കര്‍ണാടക കരിക്കെയില്‍ ഭൂചലനത്തില്‍ വീടിന് കേടുപാടു സംഭവിച്ചിട്ടുണ്ട്. ജാനകിയുടെ വീടാണ് തകര്‍ന്നത്.

Related Articles
Next Story
Share it