ജനറല്‍ ആസ്പത്രിയില്‍ ലിഫ്റ്റ് തകരാറിലായി മൃതദേഹം ചുമന്നിറക്കേണ്ടി വന്ന സംഭവം; സബ് ജഡ്ജി ആസ്പത്രി സന്ദര്‍ശിച്ചു
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ലിഫ്റ്റ് തകരാറിലായി മൃതദേഹം ചുമട്ട് തൊഴിലാളികള്‍ ചുമന്നിറക്കേണ്ടി വന്ന സംഭവത്തില്‍ ജില്ലാ നിയമ സേവന അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനും കാസര്‍കോട് സബ് ജഡ്ജുമായ ബി കരുണാകരന്‍ ശനിയാഴ്ച രാവിലെ ജനറല്‍ ആസ്പത്രി സന്ദര്‍ശിച്ചാണ് സംസ്ഥാന നിയമ സേവന അതോറിറ്റിക്ക് വിശദ റിപ്പോര്‍ട്ട് നല്‍കിയത്. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കൂടി നിര്‍ദേശത്തെ തുടര്‍ന്നാണ് ആസ്പത്രിയില്‍ […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ലിഫ്റ്റ് തകരാറിലായി മൃതദേഹം ചുമട്ട് തൊഴിലാളികള്‍ ചുമന്നിറക്കേണ്ടി വന്ന സംഭവത്തില്‍ ജില്ലാ നിയമ സേവന അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനും കാസര്‍കോട് സബ് ജഡ്ജുമായ ബി കരുണാകരന്‍ ശനിയാഴ്ച രാവിലെ ജനറല്‍ ആസ്പത്രി സന്ദര്‍ശിച്ചാണ് സംസ്ഥാന നിയമ സേവന അതോറിറ്റിക്ക് വിശദ റിപ്പോര്‍ട്ട് നല്‍കിയത്. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കൂടി നിര്‍ദേശത്തെ തുടര്‍ന്നാണ് ആസ്പത്രിയില്‍ എത്തിയതെന്ന് സബ് ജഡ്ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കാര്യങ്ങള്‍ ഇവിടെ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇല്ലെങ്കില്‍ സ്വമേധയാ കേസെടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് എന്നിവരും പാരാ ലീഗല്‍ വൊളണ്ടിയല്‍ താജുദ്ദീന്‍ ചേരങ്കൈയും സബ് ജഡ്ജിനൊപ്പമുണ്ടായിരുന്നു.
ലിഫ്റ്റ് കേടായി ഒരു മാസം കഴിഞ്ഞിട്ടും പരിഹരിക്കാത്തതിനെ കുറിച്ച് സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ട ജില്ലാ ജഡ്ജ് അടിയന്തിര റിപോര്‍ട് സമര്‍പിക്കാനും നിര്‍ദേശിച്ചിരുന്നു. കേടായ ലിഫ്റ്റ് ശരിയാക്കാന്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്നും ശരിയാക്കാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്നുമാണ് ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം സബ് ജഡ്ജിടോട് വിശദീകരിച്ചത്. ആസ്പത്രിയിലെ മുകള്‍ നിലയിലുള്‍പ്പെടെ സന്ദര്‍ശനം നടത്തിയ സബ്ജഡ്ജ് ആസ്പത്രി പ്രവര്‍ത്തനം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ചോദിച്ചറിഞ്ഞു. പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതും തകരാറിലായ ലിഫ്റ്റ് താത്കാലികമായി അറ്റകുറ്റപ്പണി നടത്തി രോഗികളുടെ ദുരിതമൊഴിവാക്കുന്നതിന്റെയുള്‍പ്പെടെ സാധ്യതകള്‍ റിപ്പോര്‍ട്ടിലുള്‍പ്പെടെത്തുമെന്ന് സബ് ജഡ്ജി പറഞ്ഞു. പുതിയത് സ്ഥാപിക്കാന്‍ ഇ-ടെന്‍ഡര്‍ ആവശ്യമാണ്. അതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കും. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗവുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണിക്കും പുതിയ ലിഫ്റ്റിനുമുള്ള എസ്റ്റിമേറ്റ് വാങ്ങി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാല് ലക്ഷം രൂപയാണ് ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാഴ്ചയെങ്കിലും ഇത് ശരിയാക്കാന്‍ എടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ ദിവസം രോഗിയെ ചുമന്ന് താഴെ ഇറക്കിയ വാര്‍ത്ത ശ്രദ്ധയില്‍പെട്ട സംഭവത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറോട് റിപോര്‍ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു.