'ഭാര്യയെ വിധവയാക്കും';എല്‍ഡിഎഫിനെ പിന്തുണച്ച ലീഗ് വിമതന് വധഭീഷണി
കോഴിക്കോട്: എല്‍ഡിഎഫിനെ പിന്തുണച്ച ലീഗ് വിമതന് വധഭീഷണി. കോഴിക്കോട് മുക്കത്താണ് സംഭവം. മുക്കം നഗരസഭയില്‍ ലീഗ് വിമതനായി മത്സരിച്ച് ജയിച്ച് എല്‍.ഡി.എഫിനെ പിന്തുണച്ച മുപ്പതാം ഡിവിഷന്‍ ഇരട്ടക്കുളങ്ങറ കൗണ്‍സിലറായ അബ്ദുല്‍ മജീദിനാണ് വധഭീഷണി. കഴിഞ്ഞ ദിവസമായിരുന്നു മജീദ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെയാണ് ഇടത് മുന്നണിക്ക് നഗരസഭാ ഭരിക്കാനുള്ള അംഗസംഖ്യ തികഞ്ഞത്. ആകെ 33 അംഗങ്ങളുള്ള മുക്കം നഗരസഭയില്‍ ഇടതുമുന്നണിയ്ക്കും യുഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനും 15 വീതം സീറ്റാണ് ലഭിച്ചത്. മജീദിന്റെ പിന്തുണയോടെ എല്‍.ഡി.എഫ് […]

കോഴിക്കോട്: എല്‍ഡിഎഫിനെ പിന്തുണച്ച ലീഗ് വിമതന് വധഭീഷണി. കോഴിക്കോട് മുക്കത്താണ് സംഭവം. മുക്കം നഗരസഭയില്‍ ലീഗ് വിമതനായി മത്സരിച്ച് ജയിച്ച് എല്‍.ഡി.എഫിനെ പിന്തുണച്ച മുപ്പതാം ഡിവിഷന്‍ ഇരട്ടക്കുളങ്ങറ കൗണ്‍സിലറായ അബ്ദുല്‍ മജീദിനാണ് വധഭീഷണി.
കഴിഞ്ഞ ദിവസമായിരുന്നു മജീദ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെയാണ് ഇടത് മുന്നണിക്ക് നഗരസഭാ ഭരിക്കാനുള്ള അംഗസംഖ്യ തികഞ്ഞത്. ആകെ 33 അംഗങ്ങളുള്ള മുക്കം നഗരസഭയില്‍ ഇടതുമുന്നണിയ്ക്കും യുഡിഎഫ് - വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനും 15 വീതം സീറ്റാണ് ലഭിച്ചത്.
മജീദിന്റെ പിന്തുണയോടെ എല്‍.ഡി.എഫ് വീണ്ടും ഭരണം ഉറപ്പാക്കിയതോടെയാണ് വാട്‌സാപ്പിലൂടെ മജീദിന്റെ 'ഭാര്യയെ വിധവയാക്കും' എന്ന വധഭീഷണി വന്നത്. യൂത്ത് ലീഗിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന ശബ്ദസന്ദേശം കെ.എം.സി.സിയുടെ ഗ്രൂപ്പിലേക്ക് ഹനീഫ എന്നയാള്‍ ഫോര്‍വേഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ മജീദ് മുക്കം പൊലീസില്‍ പരാതി നല്‍കി.