മോട്ടോര്‍ തൊഴിലാളികളുടെ ജീവിതം: കോവിഡ്-19ന് മുമ്പും ഇന്നും
2020 ജനുവരി മാസം മുതല്‍ ലോകത്താകെ പടര്‍ന്നു പിടിച്ച മഹാമാരിയായ കോവിഡ്-19ന്റെ വ്യാപനത്തെ തുടര്‍ന്ന് സര്‍വ്വമേഖലകളിലും ദുരിതപൂര്‍ണ്ണമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്തംഭനാവസ്ഥ തുടരുന്നുണ്ട്. മാസങ്ങളോളം രാജ്യം അടച്ചുപൂട്ടപ്പെട്ടുവെങ്കിലും ഇളവുകള്‍ അനുവദിച്ചതിന് ശേഷം ചില മേഖലകളില്‍ തൊഴിലുകള്‍ ആരംഭിച്ചതിനാല്‍ തൊഴിലാളികള്‍ ചെറിയ ആശ്വാസത്തിലാണ്. എങ്കിലും മോട്ടോര്‍ മേഖലയടക്കമുള്ള പ്രധാനപ്പെട്ട ചില മേഖലയിലെ തൊഴിലാളികളും ഉടമകളും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചെറുതല്ല. തൊഴിലാളികള്‍ ജീവിക്കാന്‍ വഴിയില്ലാതെ പ്രയാസപ്പെടുന്നു. ഉടമകള്‍ക്കാണെങ്കില്‍ മുതല്‍ മുടക്കിന്റെ പലിശ പോലും കിട്ടാനില്ലാത്ത […]
2020 ജനുവരി മാസം മുതല്‍ ലോകത്താകെ പടര്‍ന്നു പിടിച്ച മഹാമാരിയായ കോവിഡ്-19ന്റെ വ്യാപനത്തെ തുടര്‍ന്ന് സര്‍വ്വമേഖലകളിലും ദുരിതപൂര്‍ണ്ണമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്തംഭനാവസ്ഥ തുടരുന്നുണ്ട്. മാസങ്ങളോളം രാജ്യം അടച്ചുപൂട്ടപ്പെട്ടുവെങ്കിലും ഇളവുകള്‍ അനുവദിച്ചതിന് ശേഷം ചില മേഖലകളില്‍ തൊഴിലുകള്‍ ആരംഭിച്ചതിനാല്‍ തൊഴിലാളികള്‍ ചെറിയ ആശ്വാസത്തിലാണ്. എങ്കിലും മോട്ടോര്‍ മേഖലയടക്കമുള്ള പ്രധാനപ്പെട്ട ചില മേഖലയിലെ തൊഴിലാളികളും ഉടമകളും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചെറുതല്ല. തൊഴിലാളികള്‍ ജീവിക്കാന്‍ വഴിയില്ലാതെ പ്രയാസപ്പെടുന്നു. ഉടമകള്‍ക്കാണെങ്കില്‍ മുതല്‍ മുടക്കിന്റെ പലിശ പോലും കിട്ടാനില്ലാത്ത […]
2020 ജനുവരി മാസം മുതല്‍ ലോകത്താകെ പടര്‍ന്നു പിടിച്ച മഹാമാരിയായ കോവിഡ്-19ന്റെ വ്യാപനത്തെ തുടര്‍ന്ന് സര്‍വ്വമേഖലകളിലും ദുരിതപൂര്‍ണ്ണമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്തംഭനാവസ്ഥ തുടരുന്നുണ്ട്. മാസങ്ങളോളം രാജ്യം അടച്ചുപൂട്ടപ്പെട്ടുവെങ്കിലും ഇളവുകള്‍ അനുവദിച്ചതിന് ശേഷം ചില മേഖലകളില്‍ തൊഴിലുകള്‍ ആരംഭിച്ചതിനാല്‍ തൊഴിലാളികള്‍ ചെറിയ ആശ്വാസത്തിലാണ്. എങ്കിലും മോട്ടോര്‍ മേഖലയടക്കമുള്ള പ്രധാനപ്പെട്ട ചില മേഖലയിലെ തൊഴിലാളികളും ഉടമകളും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചെറുതല്ല. തൊഴിലാളികള്‍ ജീവിക്കാന്‍ വഴിയില്ലാതെ പ്രയാസപ്പെടുന്നു. ഉടമകള്‍ക്കാണെങ്കില്‍ മുതല്‍ മുടക്കിന്റെ പലിശ പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്.
മോട്ടോര്‍ മേഖലയില്‍ സ്ഥിതി ഗുരുതരമാണ്. രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ തെറ്റായ നയങ്ങളുടെ ഫലമായി ഈ വ്യവസായം ഓരോ ദിവസവും തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കയായിരുന്നു. അതിനിടയിലാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന പഴമൊഴി പോലെ കോവിഡിന്റെ വരവുണ്ടായത്. കോവിഡ്19ന്റെ വ്യാപനത്തെത്തുടര്‍ന്ന് പൊതുഗതാഗതമെല്ലാം നിര്‍ത്തലാക്കിയെങ്കിലും സ്വകാര്യ വാഹനങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ചെറുവാഹനങ്ങള്‍. രോഗവ്യാപനത്തെത്തുടര്‍ന്ന് നടപ്പാക്കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജനങ്ങള്‍ പുറത്തിറങ്ങാതെയിരിക്കുന്നതും അത്യാവശ്യ യാത്രക്ക് സ്വകാര്യ വാഹനങ്ങളെ ഉപയോഗിക്കുന്നതുമാണ് കാരണം. കേരളത്തില്‍ മാത്രം പൊതു ഗതാഗത രംഗത്ത് ജോലി ചെയ്തു വരുന്ന ലക്ഷക്കണക്കിന് മോട്ടോര്‍ തൊഴിലാളികള്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്. വ്യവസായം നേരിടുന്ന പ്രതിസന്ധി കാരണം സ്ഥിരം ജോലിയില്ലാതായതും വരുമാനം കുറഞ്ഞത് കൊണ്ടും വളരെയധികം പ്രയാസത്തിലായിരുന്നു മോട്ടോര്‍ തൊഴിലാളികളുടെ ജീവിതം. ജനുവരി മാസത്തിന് ശേഷം പൂര്‍ണ്ണമായും ജോലി നഷ്ടപ്പെട്ടതിനാല്‍ എങ്ങനെ കുടുംബം പോറ്റണമെന്നറിയാതെ കഴിയുകയാണ്.
ഭക്ഷ്യധാന്യങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ടതിനാല്‍ ചരക്ക് വിഭാഗത്തിലെ ചെറിയ ശതമാനം വാഹനങ്ങള്‍ ഓടുന്നതൊഴിച്ചാല്‍ മറ്റ് ഗൂഡ്‌സ് വാഹനങ്ങളിലെ ജോലി തീരെയില്ല. പ്രധാനപ്പെട്ട പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമടക്കം സ്റ്റാന്റുകളില്‍ നിര്‍ത്തിയിട്ട് ബസുകളില്‍ വന്നിറങ്ങുന്ന യാത്രക്കാരെ പ്രതീക്ഷിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊണ്ടിരുന്ന ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികള്‍ക്കും ജോലി പത്തു ശതമാനം പോലും ഇല്ലാതായിരിക്കുന്നു. അത്യാവശ്യം ആസ്പത്രികളിലും മറ്റും പോകേണ്ടവര്‍ മാത്രമാണ് ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നത്. 24 മണിക്കൂര്‍ സര്‍വ്വീസ് നടത്തിയാലും വീട്ടുവാടകയും ചികിത്സാ ചെലവും മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തെ പോറ്റാനുള്ളതടക്കം വരുമാനമുണ്ടാക്കാന്‍ കഷ്ടപ്പെടുന്ന മോട്ടോര്‍ തൊഴിലാളികള്‍ ഇപ്പോള്‍ മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് തന്നെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഉള്ളത് കൊണ്ട് മാത്രമാണ്.
സ്വകാര്യ ബസ് തൊഴിലാളികളുടെ ജീവിതം പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിലയിലാണ്. കാരണം ഉടമകള്‍ക്ക് 6 മാസത്തെ നികുതി ഒഴിവാക്കിയും തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്ന് രണ്ട് ഗഡുക്കളായി 6000 രൂപ സഹായമനുവദിച്ചെങ്കിലും 7 മാസമായി മറ്റ് ഒരു വരുമാനവുമില്ല. കഴിഞ്ഞ മാസങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതിന്റെ ഭാഗമായി സര്‍വ്വീസ് ആരംഭിച്ച ബസുകള്‍ തന്നെ വരവും ചെലവും ഒത്തുപോകാത്തതിനാല്‍ നിര്‍ത്തലാക്കി. ഇപ്പോള്‍ 25 ശതമാനം പോലും ബസുകള്‍ സംസ്ഥാനത്ത് സര്‍വ്വീസുകള്‍ നടത്തുന്നില്ല. നടത്തുന്നവയാകട്ടെ തൊഴിലാളികള്‍ക്ക് ശമ്പളം പൂര്‍ണ്ണമായും നല്‍കാനാവാത്തതിനാല്‍ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുമുണ്ട്. പൊതുമേഖല സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യില്‍ ശമ്പളം നല്‍കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായ സര്‍വ്വീസുകള്‍ നടത്തുന്നില്ലയെന്നാണ് മനസ്സിലാകുന്നത്. യാത്രക്കാരില്ലാത്തത് തന്നെയാണ് കാരണം.
വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ഉടമകള്‍ക്കും വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ സ്വകാര്യ ബസുകളില്‍ ജോലി ചെയ്ത് കുടുംബം പോറ്റി വന്ന അന്‍പതിനായിരത്തോളം തൊഴിലാളികളെ സംരക്ഷിക്കാനാവശ്യമായ നടപടികളുണ്ടാവണം. ഇപ്പോള്‍ തന്നെ കുടുംബം പോറ്റാനായി ഈ രംഗത്തുള്ള തൊഴിലാളികള്‍ വിവിധ മേഖലകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. മത്സ്യക്കച്ചവടം, തൊഴിലുറപ്പ് ജോലി, പച്ചക്കറി കച്ചവടം എന്ന് വേണ്ട ജീവിക്കാനുള്ള പ്രയാസത്തില്‍ പലരും പല ജോലികളും താല്‍ക്കാലികമായി ചെയ്യുകയാണ്. ആരോട് പരാതി പറയണമെന്ന് അറിയാതെ. കുട്ടികളുടെ വിദ്യാഭ്യാസം, പ്രായമായ രക്ഷിതാക്കളുടെ സംരക്ഷണം എല്ലാം ചോദ്യചിഹ്നമാണ്. അതുപോലെ ലക്ഷക്കണക്കിന് രൂപ മുതല്‍ മുടക്കി വാഹനം വാങ്ങിയ ഉടമകളും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുന്നു. ഈ കൊറോണ കാലത്തും ഓരോ ദിവസവും ഇന്ധനവില കൂട്ടിക്കൊണ്ട് ഈ മേഖലയെ തകര്‍ക്കുകയാണ് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍.
അതുകൊണ്ട് ഈ രംഗത്തുള്ള തൊഴിലാളികളെ സംരക്ഷിക്കാനാവശ്യമായ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാവണം. അല്ലായെങ്കില്‍ ഉത്തരേന്ത്യയിലെ കര്‍ഷകരും തൊഴിലാളികളുമെല്ലാം ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യം ഇവിടെയുമുണ്ടാവും. അത് ഇല്ലാതാക്കാന്‍ ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ച് തീരുമാനമെടുക്കാനുള്ള അവസരമുണ്ടാവണം.
പാവപ്പെട്ടവന്റെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഗവണ്‍മെന്റ് ഈ കാര്യത്തില്‍ ഇടപെട്ട് മോട്ടോര്‍ തൊഴിലാളികളെ പ്രത്യേകിച്ച് സ്വകാര്യ ബസുകളിലെ തൊഴിലാളികളെയും കുടുംബത്തെയും രക്ഷിക്കാനും വാഹന ഉടമകളുടെ കാര്യത്തിലും ആവശ്യമായ നടപടി സ്വീകരിക്കാനും തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാന സെക്രട്ടറി, ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(സി.ഐ.ടി.യു)