ലൈഫ് മിഷന്‍: സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസില്‍ സി.ബി.ഐ. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ സി.ബി.ഐ. അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുവദിച്ചു. പദ്ധതി ഇടപാടില്‍ ലൈഫ്മിഷന്‍ സി.ഇ.ഒയ്‌ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്. സി.ബി.ഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസിനെതിരെയുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി ഒക്ടോബറില്‍ രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കേസ് രാഷ്ട്രീയ […]

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി കേസില്‍ സി.ബി.ഐ. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
കേസില്‍ സി.ബി.ഐ. അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുവദിച്ചു. പദ്ധതി ഇടപാടില്‍ ലൈഫ്മിഷന്‍ സി.ഇ.ഒയ്‌ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്. സി.ബി.ഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ. യു.വി. ജോസിനെതിരെയുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി ഒക്ടോബറില്‍ രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
രൂക്ഷ പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തിയത്. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയും ഗൂഢാലോചനയും നടന്നെന്ന് കോടതി നിരീക്ഷിച്ചു. ഐ.എ.എസുകാര്‍ ഇടനിലക്കാര്‍ വഴി അഴിമതി നടത്തിയെന്നും ഉദ്യോഗസ്ഥര്‍ ചില ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നുവെന്നും കോടതി പറഞ്ഞു.
അനില്‍ അക്കര എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ലൈഫ് മിഷന്‍ വിഷയത്തില്‍ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തത്.
വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും ജനങ്ങളുടെ വീടുമുടക്കിയെന്ന ദുഷ്പ്രചരണം നടത്തിയവര്‍ക്കുള്ള വലിയ മറുപടിയാണ് ഹൈക്കോടതി വിധിയെന്നും അനില്‍ അക്കര പറഞ്ഞു.

Related Articles
Next Story
Share it