സുബൈദ വധക്കേസില്‍ ഒന്നാംപ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തി 27 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ ഒന്നാം പ്രതി കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ഖാദറിനെ(34) ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഇന്നുച്ചയോടെയാണ് പ്രതിക്കുള്ള ശിക്ഷ ജഡ്ജി സി. കൃഷ്ണകുമാര്‍ പ്രഖ്യാപിച്ചത്. പ്രതിയെ ഇന്നലെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഐ.പി.സി 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധികതടവ് അനുഭവിക്കണം. […]

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തി 27 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ ഒന്നാം പ്രതി കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ഖാദറിനെ(34) ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഇന്നുച്ചയോടെയാണ് പ്രതിക്കുള്ള ശിക്ഷ ജഡ്ജി സി. കൃഷ്ണകുമാര്‍ പ്രഖ്യാപിച്ചത്. പ്രതിയെ ഇന്നലെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഐ.പി.സി 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധികതടവ് അനുഭവിക്കണം. ഐ.പി.സി 452 വകുപ്പുപ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കഠിനതടവ് അനുഭവിക്കണം. ഐ.പി.സി 394 വകുപ്പ് പ്രകാരം 10 വര്‍ഷം കഠിനതടവും 25000 രൂപയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. കേസിലെ മൂന്നാംപ്രതിയായ മാന്യയിലെ കെ. അബ്ദുല്‍ ഹര്‍ഷാദിനെ കുറ്റം തെളിയിക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് കോടതി വിട്ടയച്ചിരുന്നു. രണ്ടാം പ്രതിയായ സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ്(34) ഇപ്പോഴും ഒളിവിലായതിനാല്‍ ഇയാള്‍ക്കെതിരായ കേസ് പിന്നീട് പരിഗണിക്കും. നാലാം പ്രതിയായ ബാവ അസീസിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിരുന്നു. പതിവിന് വിപരീതയായി ഇന്ന് കോടതി നടപടികള്‍ രാവിലെ 10.30 മണിക്ക് തന്നെ ആരംഭിച്ചിരുന്നു. ലഭിക്കാന്‍ പോകുന്ന ശിക്ഷയെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ പ്രായമായ മാതാപിതാക്കളും ഭാര്യയും മക്കളുമുണ്ടെന്നും ഇവരെ സംരക്ഷിക്കാന്‍ മറ്റാരുമില്ലെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും അബ്ദുല്‍ഖാദര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

Related Articles
Next Story
Share it