ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിം സ്മാരകം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: 1965ല്‍ പാക്കിസ്താനെതിരെ യുദ്ധം നയിച്ച് വീരമൃത്യു വരിച്ച തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശം കാസര്‍കോട് നഗരസഭ നിര്‍മ്മിച്ച സ്മാരകം ഉദ്ഘാടനം ചെയ്തു. പ്രൗഢമായ ചടങ്ങില്‍ നിരവധി സൈനീക ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. ലെഫ്റ്റനന്റ് കേണല്‍ മൂല്‍ചന്ദ് ഗുജാര്‍, ഇന്ത്യന്‍ നേവല്‍ ആര്‍മി ഉദ്യോഗസ്ഥന്‍ ജഗദീഷ് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.തുടര്‍ന്ന് നടന്ന ചടങ്ങ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം […]

കാസര്‍കോട്: 1965ല്‍ പാക്കിസ്താനെതിരെ യുദ്ധം നയിച്ച് വീരമൃത്യു വരിച്ച തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ഹൗസിന് എതിര്‍വശം കാസര്‍കോട് നഗരസഭ നിര്‍മ്മിച്ച സ്മാരകം ഉദ്ഘാടനം ചെയ്തു. പ്രൗഢമായ ചടങ്ങില്‍ നിരവധി സൈനീക ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. ലെഫ്റ്റനന്റ് കേണല്‍ മൂല്‍ചന്ദ് ഗുജാര്‍, ഇന്ത്യന്‍ നേവല്‍ ആര്‍മി ഉദ്യോഗസ്ഥന്‍ ജഗദീഷ് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന ചടങ്ങ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അംഗങ്ങളായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാര്‍, നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോമോന്‍ ജോസ്, അഡ്വ. ഹമീദ്, ടി.എ ഷാഫി, സി.എല്‍. ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.
ഹാഷിമിന്റെ ഫോട്ടോ ആലേഖനം ചെയ്ത സ്തൂപമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തത്. അടുത്ത മാര്‍ച്ചിന് മുമ്പായി ഇവിടെ ഓപ്പണ്‍ ജിംനേഷ്യം കൂടി സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്.

Related Articles
Next Story
Share it