നീന്തല്‍ കുളത്തിലെ സ്വര്‍ണ്ണനേട്ടം; ലിയാനക്ക് ജന്മനാടിന്റെ ആദരം

കാസര്‍കോട്: കേരള ഗെയിംസില്‍ മത്സരിച്ച അഞ്ച് ഇനങ്ങളിലെ സ്വര്‍ണ്ണനേട്ടമടക്കം നീന്തല്‍ കുളങ്ങളില്‍ സ്വര്‍ണ്ണം വാരി കാസര്‍കോടിന് അഭിമാനമായ ദേശീയ നീന്തല്‍ താരം മേല്‍പറമ്പ് സ്വദേശിനി ലിയാന ഫാത്തിമ ഉമര്‍ നിസാറിന് ജന്മനാട്ടില്‍ തമ്പ് മേല്‍പറമ്പിന്റെ ആദരം. ചന്ദ്രഗിരി ഗവ. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹാദര ചടങ്ങില്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ലിയാനക്ക് തമ്പ് മേല്‍പറമ്പിന്റെ ഉപഹാരം സമ്മാനിച്ചു. തമ്പ് പ്രസിഡണ്ട് അഹമ്മദ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, ജില്ലാ […]

കാസര്‍കോട്: കേരള ഗെയിംസില്‍ മത്സരിച്ച അഞ്ച് ഇനങ്ങളിലെ സ്വര്‍ണ്ണനേട്ടമടക്കം നീന്തല്‍ കുളങ്ങളില്‍ സ്വര്‍ണ്ണം വാരി കാസര്‍കോടിന് അഭിമാനമായ ദേശീയ നീന്തല്‍ താരം മേല്‍പറമ്പ് സ്വദേശിനി ലിയാന ഫാത്തിമ ഉമര്‍ നിസാറിന് ജന്മനാട്ടില്‍ തമ്പ് മേല്‍പറമ്പിന്റെ ആദരം. ചന്ദ്രഗിരി ഗവ. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹാദര ചടങ്ങില്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ലിയാനക്ക് തമ്പ് മേല്‍പറമ്പിന്റെ ഉപഹാരം സമ്മാനിച്ചു. തമ്പ് പ്രസിഡണ്ട് അഹമ്മദ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കലാഭവന്‍ രാജു, ചെമ്മനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സഹദുല്ല, ചന്ദ്രഗിരി ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി മാര്‍ഗരറ്റ് മേരി, തമ്പ് വൈസ് പ്രസിഡണ്ട് പുരുഷോത്തമന്‍ ചെമ്പരിക്ക സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് നസീര്‍ കെ.വി.ടി, ഒ.എസ്.എ വൈസ് പ്രസിഡണ്ട് സൈഫുദ്ദിന്‍ മാക്കോട്, ചന്ദ്രഗിരി ക്ലബ് പ്രസിഡണ്ട് അശോകന്‍ പി.കെ, ജിംഖാന പ്രതിനിധി റാഫി പള്ളിപ്പുറം സംബന്ധിച്ചു. വിജയന്‍ മാഷ് സ്വാഗതവും സെക്രട്ടറി അമീറുദ്ദിന്‍ സി.ബി നന്ദിയും പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച തമ്പ് അംഗങ്ങളായ ഉമര്‍ നിസാര്‍ (വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി), ഷാഫി നാലപ്പാട് (ബിസിനസ്), ആരിഫ് കല്ലട്ര (സാമൂഹ്യ, കാരുണ്യ പ്രവര്‍ത്തനം), റഫീക്ക് മണിയങ്കാനം (നാടകം) എന്നിവരേയും റോവര്‍ സ്‌കൗട്ട് വിഭാഗം സംസ്ഥാന കമ്മിഷണര്‍ അജിത് കളനാട്, എം.എസ്.സി മെഡിക്കല്‍ ഇമാജിന്‍ ടെക്‌നോളജിയില്‍ ഒന്നാം റാങ്ക് നേടിയ കിരണ്‍ ബാബു കീഴൂര്‍ എന്നിവരേയും ഉപഹാരം നല്‍കി ആദരിച്ചു. കീഴുരിലെ സുമേഷിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രിക്രിയക്കു വേണ്ടിയുള്ള തംബ് മേല്‍പറമ്പിന്റെ ധനസഹായം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിന് കൈമാറി.

Related Articles
Next Story
Share it