പ്ലേറ്റ്‌ലെറ്റ് ദാനത്തിന് കെ.എം.സി.സി.ക്ക് ദുബായ് ഗവണ്‍മെന്റിന്റെ പ്രശംസ പത്രം

ദുബായ്: ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ച് 1000 യൂണിറ്റ് രക്തം സമാഹരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ബ്ലഡ് ആന്‍ഡ് പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ചതിന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയെ ദുബായ് ഹെല്‍ത്ത് അതോറിറ്റി പ്രശംസാ പത്രം നല്‍കി ആദരിച്ചു. 6 മാസംകൊണ്ട് പതിനഞ്ചോളം ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. ചെര്‍ക്കളം അബ്ദുല്ലയുടെ നാമധേയത്തിലും യു.എ.ഇയുടെ ദേശീയ ദിനത്തിന്റെ ഭാഗമായുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നേരത്തെയും ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി പ്രശംസ […]

ദുബായ്: ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ച് 1000 യൂണിറ്റ് രക്തം സമാഹരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ബ്ലഡ് ആന്‍ഡ് പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ചതിന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയെ ദുബായ് ഹെല്‍ത്ത് അതോറിറ്റി പ്രശംസാ പത്രം നല്‍കി ആദരിച്ചു. 6 മാസംകൊണ്ട് പതിനഞ്ചോളം ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. ചെര്‍ക്കളം അബ്ദുല്ലയുടെ നാമധേയത്തിലും യു.എ.ഇയുടെ ദേശീയ ദിനത്തിന്റെ ഭാഗമായുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നേരത്തെയും ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി പ്രശംസ പത്രം നേടിയിരുന്നു. ദുബായ് ബ്ലഡ് ഡോനെഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍വൈസര്‍ നിമ്മി തോമസ് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടിക്ക് പ്രശംസ പത്രം കൈമാറി. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍., ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ദുബായ് ഹെല്‍ത്ത് അതോറിറ്റി ബ്ലഡ് ഡൊണേഷന്‍ ടീം സൂപ്പര്‍വൈസര്‍ അന്‍വര്‍ വയനാട്, കൈന്‍ഡ്‌നെസ് ബ്ലഡ് ഡൊണേഷന്‍ ടീം പ്രതിനിധി ശിഹാബ് തെരുവത്ത് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it