മേയര്‍ ആര്യാരാജേന്ദ്രന്റെ പേരിലുള്ള കത്ത്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവ്
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റേത് എന്ന നിലയില്‍ പുറത്തുവന്ന കത്ത് വ്യാജമാണോയെന്ന് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിക്കൊണ്ട് ഡി.ജി.പി. അനില്‍കാന്ത് ഉത്തരവിട്ടു. വിവാദം പൊട്ടിപ്പുറപ്പെട്ട് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡി.ജി.പി. അന്വേഷണത്തിനുത്തരവിടുന്നത്. വ്യാജരേഖ ചമച്ചതിനെതിരെ കേസെടുക്കുമെന്നും ഏത് യൂണിറ്റാണ് അന്വേഷണം നടത്തേണ്ടതെന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കുമെന്നും ഡി.ജി.പി പറഞ്ഞു.കത്ത് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഡി.ജി.പിക്ക് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ഡി.ജി.പി ഉത്തരവിട്ടത്.ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച്, കത്ത് […]

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റേത് എന്ന നിലയില്‍ പുറത്തുവന്ന കത്ത് വ്യാജമാണോയെന്ന് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിക്കൊണ്ട് ഡി.ജി.പി. അനില്‍കാന്ത് ഉത്തരവിട്ടു. വിവാദം പൊട്ടിപ്പുറപ്പെട്ട് 18 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡി.ജി.പി. അന്വേഷണത്തിനുത്തരവിടുന്നത്. വ്യാജരേഖ ചമച്ചതിനെതിരെ കേസെടുക്കുമെന്നും ഏത് യൂണിറ്റാണ് അന്വേഷണം നടത്തേണ്ടതെന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കുമെന്നും ഡി.ജി.പി പറഞ്ഞു.
കത്ത് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഡി.ജി.പിക്ക് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ഡി.ജി.പി ഉത്തരവിട്ടത്.
ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച്, കത്ത് വ്യാജമാണോ അല്ലയോ എന്ന് വ്യക്തമായിട്ടില്ല. കേസ് ഏത് ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കണമെന്ന കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകും. അതേസമയം ഇന്ന് ചേരുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയേക്കുമെന്ന് സൂചനയുണ്ട്. കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കേണ്ടെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിരുന്നു. പൊലീസ് അന്വേഷണം കഴിയും വരെ കൂടുതല്‍ നടപടികള്‍ വേണ്ടെന്നും ധാരണയായി. നഗരസഭയുടെ ആരോഗ്യവിഭാഗത്തിലെ 295 താത്കാലിക ഒഴിവുകളിലേക്ക് സി.പി.എമ്മുകാരെ ശുപാര്‍ശ ചെയ്യാനാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് മേയറിന്റെ പേരില്‍ അയച്ച കത്ത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
മേയര്‍ ആര്യ രാജേന്ദ്രന്‍, മേയറുടെ ഓഫീസ് ജീവനക്കാര്‍, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരില്‍ നിന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. മേയര്‍ ആര്യ രാജേന്ദ്രനില്‍ നിന്നും ജീവനക്കാരില്‍ നിന്നും നേരിട്ട് മൊഴി ശേഖരിച്ചപ്പോള്‍ ആനാവൂര്‍ നാഗപ്പന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഫോണില്‍ സംസാരിച്ചുവെന്നാണ് വിവരം. ആനാവൂര്‍ നാഗപ്പന്‍ അന്വേഷണ സംഘത്തെ കണ്ട് മൊഴി നല്‍കാന്‍ സമയക്കുറവ് ചൂണ്ടിക്കാട്ടിയതായി അറിയുന്നു.