ചേര്‍ത്തു നിര്‍ത്തണം നന്മയുടെ ലോകത്തേക്ക് അവരെ കൈ പിടിച്ചു കയറ്റാം...
ലഹരിയുടെ ഇരകള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല, അവരും ഈ സമൂഹത്തിന്റെ ഭാഗമാണ്. മനുഷ്യന് സുഖം നല്‍കുന്ന ഒരനുഭൂതിയാണ് ലഹരി ഉപയോഗങ്ങള്‍ എന്ന തെറ്റിദ്ധാരണകളില്‍ നിന്നാണ് ഈയൊരു വിപത്തിലേക്ക് അവര്‍ എത്തിപ്പെട്ടത്. ലഹരി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തകൃതിയായി നടക്കുന്ന സമയമാണ്. വിദ്യാലയങ്ങളിലും പൊതു സ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലുമെല്ലാം വമ്പിച്ച ബോധവത്കരണങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. വിഷയം കുട്ടികളിലെ ലഹരി ഉപയോഗമാണ്.ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നവരും ബോധവല്‍കരണം നടത്തുന്നവരും മനസ്സിലാക്കേണ്ടത് ഈ കുട്ടികളൊന്നും ലഹരി തേടിപ്പോയവരല്ല. മറിച്ച് ലഹരി ഇവരിലേക്ക് നിര്‍ബാധം എത്തുന്നു എന്നതാണ് പ്രധാനം. ലഹരി മാഫിയകള്‍ […]
ലഹരിയുടെ ഇരകള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല, അവരും ഈ സമൂഹത്തിന്റെ ഭാഗമാണ്. മനുഷ്യന് സുഖം നല്‍കുന്ന ഒരനുഭൂതിയാണ് ലഹരി ഉപയോഗങ്ങള്‍ എന്ന തെറ്റിദ്ധാരണകളില്‍ നിന്നാണ് ഈയൊരു വിപത്തിലേക്ക് അവര്‍ എത്തിപ്പെട്ടത്. ലഹരി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തകൃതിയായി നടക്കുന്ന സമയമാണ്. വിദ്യാലയങ്ങളിലും പൊതു സ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലുമെല്ലാം വമ്പിച്ച ബോധവത്കരണങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. വിഷയം കുട്ടികളിലെ ലഹരി ഉപയോഗമാണ്.ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നവരും ബോധവല്‍കരണം നടത്തുന്നവരും മനസ്സിലാക്കേണ്ടത് ഈ കുട്ടികളൊന്നും ലഹരി തേടിപ്പോയവരല്ല. മറിച്ച് ലഹരി ഇവരിലേക്ക് നിര്‍ബാധം എത്തുന്നു എന്നതാണ് പ്രധാനം. ലഹരി മാഫിയകള്‍ […]
ലഹരിയുടെ ഇരകള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല, അവരും ഈ സമൂഹത്തിന്റെ ഭാഗമാണ്. മനുഷ്യന് സുഖം നല്‍കുന്ന ഒരനുഭൂതിയാണ് ലഹരി ഉപയോഗങ്ങള്‍ എന്ന തെറ്റിദ്ധാരണകളില്‍ നിന്നാണ് ഈയൊരു വിപത്തിലേക്ക് അവര്‍ എത്തിപ്പെട്ടത്. ലഹരി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തകൃതിയായി നടക്കുന്ന സമയമാണ്. വിദ്യാലയങ്ങളിലും പൊതു സ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലുമെല്ലാം വമ്പിച്ച ബോധവത്കരണങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. വിഷയം കുട്ടികളിലെ ലഹരി ഉപയോഗമാണ്.
ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നവരും ബോധവല്‍കരണം നടത്തുന്നവരും മനസ്സിലാക്കേണ്ടത് ഈ കുട്ടികളൊന്നും ലഹരി തേടിപ്പോയവരല്ല. മറിച്ച് ലഹരി ഇവരിലേക്ക് നിര്‍ബാധം എത്തുന്നു എന്നതാണ് പ്രധാനം. ലഹരി മാഫിയകള്‍ നമ്മുടെ ഗ്രാമങ്ങളില്‍ പോലും പിടി മുറുക്കിക്കഴിഞ്ഞിരിക്കുന്നു. അതിന് ഉന്നതരായ പലരുടെയും ഒത്താശയും ഒളിഞ്ഞിരിപ്പുമുണ്ടാവും എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് അതിശയോക്തി തോന്നേണ്ട. ഒരോ ദിവസവും പിടിക്കപ്പെടുന്ന ലഹരികടത്ത് എത്ര? പിടിക്കപ്പെടാത്തത് എത്ര? പിടിക്കപ്പെടുന്നതിലും മടങ്ങാണ് പിടിക്കപ്പെടാത്തത് എന്നത് ആര്‍ക്കാണ് അറിയാത്തത്.
പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനങ്ങളല്ലേ നാം കാണുന്നത്. ഈ പ്രവണത ഇനിയും വര്‍ധിച്ചു വരികയെയുള്ളൂ. കാരണം വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വം, രാഷ്ട്രീയത്തിനും സമൂഹത്തിനും സംഭവിച്ചു കൊണ്ടിരിക്കുന്ന ധാര്‍മിക മൂല്യച്ചുതി, ധാര്‍മിക സദാചാര തകര്‍ച്ചയുടെ അതിഭയാനകരമായ കാഴ്ചകള്‍. ക്വട്ടേഷന്‍ വരെ ഒരു വരുമാന മാര്‍ഗമായി കാണുന്ന ഒരു വിഭാഗത്തിനിടയില്‍ കൂടുതല്‍ ലഹരി ഉപയോഗവും വില്‍പനയും വര്‍ധിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.ഇതിന് തടയിടാന്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്കോ, 'സേ നോട്ട് ഡ്രഗ്ഗ്‌സ്' എന്നെഴുതിയ ബാനറും ധരിക്കുന്ന ടീഷര്‍ട്ടും നടത്തുന്ന റൂട്ട് മാര്‍ച്ചും മതിയാവില്ല. നിലവിലുള്ള നിയമങ്ങള്‍ നിലനിര്‍ത്തിയോ പൊളിച്ചെഴുതേണ്ടത് തിരുത്തിയോ അതിശക്തമായ നിയമ നിര്‍മാണങ്ങളും ശക്തമായ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ആവശ്യം. ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥി കൃത്യമായി വന്നില്ലെങ്കില്‍ അത് വീട്ടുകാരെ അറിയിക്കാന്‍ ഒരു സംവിധാനം നമ്മുടെ വിദ്യാലയങ്ങളിലുണ്ടാവണം. കൊറോണക്ക് ശേഷം നമ്മുടെ ടെക്‌നോളജിയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവ ഉപയോഗപ്പെടുത്താന്‍ നാം സന്നദ്ധരാവണം. സ്‌കൂളുകളില്‍ കുട്ടി അറ്റന്റന്‍സ് പഞ്ചു ചെയ്യുമ്പോള്‍ വീട്ടില്‍ അറിയണം കുട്ടി സ്‌കൂളില്‍ എത്തി എന്നത്. അത് പോലത്തന്നെ വൈകിട്ട് സ്‌കൂള്‍ വിടുന്ന സമയം വീട്ടില്‍ അറിയിക്കാനുള്ള സംവിധാനവും ഉണ്ടാവണം. സ്‌കൂള്‍ ബസ് എവിടെ എത്തി എന്ന് വരെ മാപ്പില്‍ നോക്കി അറിയാന്‍ സാധിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ടെക്‌നോളജിയെ അതിന്റെ സര്‍വ്വ സാധ്യതകളും ഉപയോഗിച്ച് പ്രയോഗ വത്കരിക്കാന്‍ നാം തയ്യാറാവണം.
എല്ലാ സ്‌കൂള്‍ പരിസരങ്ങളിലും ശക്തമായ പെട്രോളിംഗ് നടത്തണം. പൊലീസ് ഡോഗ് സ്‌ക്വാഡിനെയും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തണം. ലഹരിയെക്കുറിച്ച് അറിയാത്തവന് പോലും ലഹരിയുടെ പുതിയ തലങ്ങള്‍, അനന്തമായ സാധ്യതകള്‍ ഒക്കെ അറിയാന്‍ വേണ്ടിയുള്ള വാതായനങ്ങള്‍ തുറന്ന് വെക്കുന്ന സംവിധാനങ്ങളായി മാറിയിരിക്കുന്നു നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.
നവ ലഹരികള്‍ മനുഷ്യന് കണ്ടു പിടിക്കുന്നതിന് പരിമിതികള്‍ ഉണ്ട്. മദ്യം കഴിച്ചവനെ നമുക്ക് കാണാം, സിഗരറ്റ് വലിച്ചോണ്ടിരിക്കുന്നവനെയും കാണാം. നവ ലഹരികള്‍ അങ്ങനെയല്ല.
കാണാനോ കണ്ട് പിടിക്കാനോ മനുഷ്യന്റെ കഴിവുകള്‍ക്ക് സാധിച്ചെന്നു വരില്ല.അവിടെ ട്രെയിന്‍ ചെയ്ത പൊലീസ് നായകളെ ഉപയോഗിച്ചാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രയോചനമുണ്ടാവുന്ന തലങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും.
എല്ലാ ജില്ലകളിലും ചുരുങ്ങിയത് ഒരു അഞ്ച് പൊലീസ് നായ എന്ന നിലയില്‍ ആഴ്ച്ചയില്‍ 5 ദിവസം ഷെഡ്യൂള്‍ ചെയ്തതിനനുസരിച്ചു പ്രവര്‍ത്തിപ്പിക്കുക. ട്രെയിനുകളിലും ബസുകളിലും കവലകളിലും സ്‌കൂള്‍ കോളേജുകളിലും ബസ്റ്റാന്റുകളിലും അങ്ങനെ തുടങ്ങി എല്ലായിടത്തും പരിശോധന നടത്തുകയും കൃത്യമായി പ്രവര്‍ത്തിക്കുകയും ചെയ്യണം.
പക്ഷെ എവിടെയാണ് എപ്പോഴാണ് പോകുന്നത് എന്നുള്ള മുന്നറിയിപ്പില്ലാതെയായിരിക്കണം ഈ പ്രവര്‍ത്തികള്‍. പിടിക്കുകയാണെങ്കില്‍ ശക്തമായ നടപടി ഉണ്ടാവണം അന്ന് തീരും ഈ പ്രശ്‌നങ്ങള്‍.
വിദേശ രാഷ്ട്രങ്ങളില്‍ ഒരാള്‍ കുറ്റം ചെയ്യാന്‍ എത്രത്തോളം ഭയപ്പെടുന്നുണ്ടോ അതിലും ഭയപ്പെടുന്ന നിയമം ഇവിടെയുമുണ്ടാകണം. കുറ്റ കൃത്യങ്ങള്‍ നടന്നാല്‍ രക്ഷപ്പെടാനുള്ള എല്ലാ വഴികളും തുറന്ന് വെച്ച് നാമെത്ര പ്രവര്‍ത്തിച്ചിട്ടെന്ത് കാര്യം?
ഭയാനകരമായ ലഹരി മാഫിയകള്‍ നമ്മുടെ പിഞ്ചോമനകളെ കാര്‍ന്ന് തിന്നാന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്ന പുതിയ കാലത്ത്.
മനുഷ്യ നിര്‍മ്മിതികള്‍ക്ക് കണ്ട് പിടിക്കാന്‍ പോലും കഴിയുന്നതിലും അപ്പുറമുള്ള മാരകമായ ലഹരി ഉല്‍പന്നങ്ങളാണ് അവര്‍ വിപണിയിലെത്തിച്ച് കൊണ്ടിരിക്കുന്നത്. ഈ കണ്ടെത്തലുകള്‍ നാം അത്ര നിസ്സാരമായി തള്ളിക്കളയണ്ട. ഇങ്ങനെയൊരവസ്ഥയുണ്ടാകുമ്പോള്‍ നിലവിലുള്ള നിയമ സംവിധാനങ്ങള്‍ കൊണ്ട് നമ്മുടെ നിയമ പാലകര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും.
കുട്ടികളിലെ ലഹരി ഉപയോഗങ്ങളുമായി ബന്ധപ്പെട്ട് മറ്റുള്ളവന്റെ സങ്കടങ്ങളെ അപഹാസ്യത്തോടെ കാണുന്നവന്റെ ഇടയിലേക്ക് സ്വന്തം സങ്കടങ്ങള്‍ കടന്ന് വരുമ്പോള്‍ മാത്രമാണ് ലോകം മുഴുവന്‍ നേരിട്ട് കൊണ്ടിരിക്കുന്ന വലിയൊരു വിപത്തിന്റെ ആപത്ത് എത്ര മാത്രം ആപത്കരമാണെന്ന് നമുക്ക് മനസ്സിലാവുകയുള്ളൂ. ഒരുപാട് കരുതല്‍ വേണ്ടിയിരിക്കുന്നു. രക്ഷിതാക്കളും സമൂഹവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
നട്ടെല്ലില്ലാത്ത രക്ഷിതാക്കള്‍ കൂടി വരുന്നത് കാരണം മക്കള്‍ വഴി തെറ്റിപ്പോകുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്. പഠിക്കേണ്ട വസ്തുക്കള്‍ രക്ഷിതാക്കളും കുട്ടികളും പഠിച്ചിട്ടില്ല. ഉപദേശങ്ങള്‍ കുട്ടികള്‍ക്ക് അത്ര ഇഷ്ടപ്പെടുന്ന കാര്യമല്ല എന്ന ചെറിയൊരു തിരിച്ചറിവ് രക്ഷിതാക്കുണ്ടായാല്‍ മതി. കുട്ടികളെ നിയന്ത്രിക്കണം, തിരുത്തണം വീടുകളില്‍ ഒരു നിയമം ഉണ്ടാവണം. ലഹരിക്കടിമപ്പെട്ട് മനസ്സ് നിയന്ത്രിക്കാന്‍ കഴിയാത്ത എത്ര എത്ര കുട്ടികളാണ് ആത്മഹത്യയില്‍ അഭയം കണ്ടെത്തുന്നത്. ഇതൊന്നും കണ്ട് നമുക്കൊരു മാറ്റം വരുന്നില്ലെങ്കില്‍ ഈ കുട്ടികളെ പഴിചാരിയിട്ട് എന്ത് കാര്യം.
ആത്മാഭിമാനം പണയം വെച്ച് സ്വയം തരം താഴുന്ന പ്രവണതയാണ് ലഹരി ഉപയോഗത്തിലൂടെ ഉണ്ടാവുന്നതെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. തുടക്കത്തില്‍ തന്നെ വിദഗ്ദ്ധ ചികിത്സ തേടിയാല്‍ നന്മയുള്ള ലോകത്തേക്ക് അവരെ തിരിച്ചു കൊണ്ട് വരാനാകും.
കുട്ടികളെ എല്ലാ നിലക്കും നിരീക്ഷിക്കണം. അതിന് ആദ്യം നമ്മുടെ വീടുകള്‍ നന്നാവണം. ലഹരിക്കടിമപ്പെട്ടവരെ ലഹരി മുക്ത കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ നാം മുന്‍കൈയെടുക്കണം.
കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ ഒരു പരാതി സൗഹൃദ ബോക്‌സ് സ്ഥാപിക്കാവുന്നതാണ്. ലഹരി സംബന്ധമായ അഭിപ്രായങ്ങളും പരാതികളും അവര്‍ക്ക് നേരിടേണ്ട പ്രശ്‌നങ്ങളും പറയാന്‍ വേണ്ടി അത് വളരെ ഉപകാരപ്പെടും. മൊബൈല്‍ ഫോണില്‍ അറിയിക്കുന്നതിനേക്കാളും എത്രയോ ഇരട്ടി പ്രയോജനം ഇതിലൂടെ ലഭ്യമാവും.
ഒരു വ്യക്തി ലഹരിയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുമ്പോള്‍ അവന്റെ ചിന്തകള്‍ മുഴുവനും ലഹരിയെ കേന്ദ്രീകരിച്ചാവുന്നു. അവിടെ അവന്‍ അവന്റെ സാമൂഹിക ഉത്തരവാദിത്വങ്ങളും കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങളും പരിപൂര്‍ണ്ണമായും മറക്കുന്നു.
ലഹരിയുടെ പടവുകള്‍ കടന്ന് കയറിയ ഒരു വ്യക്തി അതില്‍നിന്നു പിന്മാറാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും വീണ്ടും അതുപയോഗിക്കുവാനുള്ള ത്വര കൂടി വരുന്നത് നാം കാണുന്നു. അത് കൊണ്ട് തന്നെ തുടക്കത്തിലേ ഇതിനെ നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്. തലച്ചോറിന്റെ കോശങ്ങളെ കാര്‍ന്ന് തിന്ന് നശിപ്പിക്കുന്ന ഈ ലഹരി പദാര്‍ത്ഥങ്ങള്‍ നാടുകളില്‍ സുലഭമാവുമ്പോള്‍ വലിയൊരു സാമൂഹിക ഉത്തരവാദിത്വത്തില്‍ നിന്നും നമുക്കൊളിച്ചോടാന്‍ ആവില്ലെന്ന ചിന്തയില്‍ നിന്നാണ് ഈയൊരെഴുത്ത് പോലുമുണ്ടാവുന്നത്.
ലഹരിയുടെ ഇരകളെ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല, അവരും ഈ സമൂഹത്തിന്റെ ഭാഗമാണ്. മനുഷ്യന് സുഖം നല്‍കുന്ന ഒരനുഭൂതിയാണ് ലഹരി ഉപയോഗങ്ങള്‍ എന്ന തെറ്റിദ്ധാരണകളില്‍ നിന്നും ഈയൊരു വിപത്തിലേക്കെത്തിപ്പെട്ടവരാണവര്‍.
അവരെ കണ്ടെത്തി വേണ്ട ചികിത്സയും വൈദ്യ സഹായവും നല്‍കാന്‍ തയ്യാറാകുന്നതിന് പകരം എവിടെയും കൊള്ളാതെ ബോധവത്കരണം നടത്തിയത് കൊണ്ട് എന്ത് കാര്യമാണുള്ളത്.
-ബി.എ. ലത്തീഫ് ആദൂര്‍