ഉല്ലസിക്കാം പള്ളിക്കര ബീച്ചില്‍

ഉല്ലാസത്തിനായി കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന കാസര്‍കോട്ടെ ബീച്ചുകളില്‍ പ്രഥമ സ്ഥാനം പള്ളിക്കര ബീച്ചിനാണ്. കടല്‍ക്കാഴ്ചകള്‍ക്കും വിനോദത്തിനുമായി ധാരാളം പേര്‍ എത്തിച്ചേരുന്ന ഈ ബീച്ച് പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ടയ്ക്കു സമീപമാണ്. കാസര്‍കോട് നിന്ന് 15 കിലോമീറ്ററും കാഞ്ഞങ്ങാടു നിന്ന് 11 കിലോമീറ്ററും ദൂരമാണ് പള്ളിക്കര ബീച്ചിലേക്കുള്ളത്.വിശാലമായ കടല്‍ത്തീരവും പാര്‍ക്കും അടങ്ങുന്നതാണ് പള്ളിക്കര ബീച്ച്. പ്രവേശന ഫീസ് നല്‍കി പാര്‍ക്കില്‍ പോകാം. പാര്‍ക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ റൈഡുകളും നീന്തല്‍ക്കുളവും മറ്റും ഒരുക്കിയിട്ടുണ്ട്. കുതിര […]

ഉല്ലാസത്തിനായി കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന കാസര്‍കോട്ടെ ബീച്ചുകളില്‍ പ്രഥമ സ്ഥാനം പള്ളിക്കര ബീച്ചിനാണ്. കടല്‍ക്കാഴ്ചകള്‍ക്കും വിനോദത്തിനുമായി ധാരാളം പേര്‍ എത്തിച്ചേരുന്ന ഈ ബീച്ച് പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ടയ്ക്കു സമീപമാണ്. കാസര്‍കോട് നിന്ന് 15 കിലോമീറ്ററും കാഞ്ഞങ്ങാടു നിന്ന് 11 കിലോമീറ്ററും ദൂരമാണ് പള്ളിക്കര ബീച്ചിലേക്കുള്ളത്.
വിശാലമായ കടല്‍ത്തീരവും പാര്‍ക്കും അടങ്ങുന്നതാണ് പള്ളിക്കര ബീച്ച്. പ്രവേശന ഫീസ് നല്‍കി പാര്‍ക്കില്‍ പോകാം. പാര്‍ക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ റൈഡുകളും നീന്തല്‍ക്കുളവും മറ്റും ഒരുക്കിയിട്ടുണ്ട്. കുതിര സവാരി, തൊട്ടിലാട്ടം, തുടങ്ങിയവക്കും അവസരമുണ്ട്. കുട്ടികള്‍ക്ക് കളിക്കാനുള്ള നിരവധി ഐറ്റംസ് കാണാം. ഫുഡ് ഐറ്റംസും ലഭ്യമാണ്. ഷോപ്പിങ്ങ് സൗകര്യവുമുണ്ട്. വൈകുന്നേരങ്ങളിലാണ് കൂടുതലാളുകള്‍ എത്തിച്ചേരുന്നത്. വിശാലവും വൃത്തിയുള്ളതും മനോഹരവുമായ പാര്‍ക്കില്‍ മണിക്കൂറുകളോളം ചെലവഴിക്കാം. വിശ്രമിക്കുവാന്‍ ധാരാളം ഇരിപ്പിടങ്ങള്‍ കാണാം. വേനലിനെ മറക്കാന്‍ തണല്‍ വൃക്ഷങ്ങളെയും കാണാം. നല്ല സൗകര്യവുമുണ്ട്. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പാര്‍ക്ക് തുറന്നിരിക്കും.
പാര്‍ക്കില്‍ നിന്നും ബീച്ചിലെത്തി കടല്‍ക്കാഴ്ചകള്‍ കണ്ടാസ്വദിക്കാം. വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്തിരുന്ന്, തണുത്ത കാറ്റേറ്റ്, വിശ്രമിക്കുന്നവരെ കാണാം. തീരത്തും കടലിലുമുള്ള കെട്ടുവള്ളങ്ങള്‍, ബോട്ടുകള്‍, കടലിലെ വിദൂര ദ്യശ്യങ്ങള്‍, ബേക്കല്‍ കോട്ടയുടെ ദൃശ്യങ്ങള്‍, പച്ചപ്പു നിറഞ്ഞ തീരത്തെ പുല്‍മേടുകള്‍ കാഴ്ചകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയാണ്. തിരയും തീരവും തീര്‍ത്ത കാഴ്ചകള്‍ക്കൊപ്പം സൂര്യാസ്തമയ കാഴ്ചകളും എടുത്തു പറയേണ്ടതാണ്.
എത്തിപ്പെടാനുള്ള സൗകര്യം, നല്ല പരിചരണം, ആകര്‍ഷകമായ വിനോദങ്ങള്‍, കാഴ്ചകള്‍, എന്നീ സവിശേഷതകളാല്‍ റെഡ്മൂണ്‍ ബീച്ച്, ബേക്കല്‍ ഫോര്‍ട്ട് ബീച്ച് എന്നുകൂടിയറിയപ്പെടുന്ന പള്ളിക്കര ബീച്ച് കാസര്‍കോട്ടെ ബീച്ച് ടൂറിസത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു.


-രാജന്‍ മുനിയൂര്‍

Related Articles
Next Story
Share it