ഒരുമയുടെ തണലില്‍ നമുക്ക് ശാന്തമായി ജീവിക്കാം...

ഞങ്ങള്‍ക്ക് സീമയുടെയും നസീമയുടേയും ചോര ഒന്നാണ്. ഷൈമയുടെയും ശ്യാമയുടെയും ചോരക്ക് ഒരു നിറ വ്യത്യാസവുമില്ല. മുസ്ലിമായ അനിലിക്കയും ഹിന്ദുവായ അനിലേട്ടനും ഞങ്ങളുടെ ഇരുപാര്‍ശ്വങ്ങളാണ്. നിറഞ്ഞ സന്തോഷത്തിലും ഐക്യത്തിലും സ്‌നേഹത്തിലും കഴിയുക എന്നത് തന്നെയാണ് പത്തായത്തില്‍ നിറയേ അരിയുണ്ടാവുക എന്നതിനേക്കാള്‍ ശ്രേഷ്ഠത എന്നതാണ് ഞാന്‍ പഠിച്ച മതം. ആ മതത്തില്‍ ഷിഹാബും ഷിബുവുമുണ്ട്, ഷെരീഫും ശരത്തുമുണ്ട്, മുര്‍ത്തളയും മുരളിയുമുണ്ട്, സന്ധ്യയും സാദിയയുമുണ്ട്. നെല്ലും പതിരും കളയും വിളയും നന്മയും തിന്മയും തിരിച്ചറിഞ്ഞ് വിവേകത്തോടെ, ഐക്യത്തോടെ, സ്‌നേഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് […]

ഞങ്ങള്‍ക്ക് സീമയുടെയും നസീമയുടേയും ചോര ഒന്നാണ്. ഷൈമയുടെയും ശ്യാമയുടെയും ചോരക്ക് ഒരു നിറ വ്യത്യാസവുമില്ല. മുസ്ലിമായ അനിലിക്കയും ഹിന്ദുവായ അനിലേട്ടനും ഞങ്ങളുടെ ഇരുപാര്‍ശ്വങ്ങളാണ്.
നിറഞ്ഞ സന്തോഷത്തിലും ഐക്യത്തിലും സ്‌നേഹത്തിലും കഴിയുക എന്നത് തന്നെയാണ് പത്തായത്തില്‍ നിറയേ അരിയുണ്ടാവുക എന്നതിനേക്കാള്‍ ശ്രേഷ്ഠത എന്നതാണ് ഞാന്‍ പഠിച്ച മതം. ആ മതത്തില്‍ ഷിഹാബും ഷിബുവുമുണ്ട്, ഷെരീഫും ശരത്തുമുണ്ട്, മുര്‍ത്തളയും മുരളിയുമുണ്ട്, സന്ധ്യയും സാദിയയുമുണ്ട്. നെല്ലും പതിരും കളയും വിളയും നന്മയും തിന്മയും തിരിച്ചറിഞ്ഞ് വിവേകത്തോടെ, ഐക്യത്തോടെ, സ്‌നേഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ചോരക്ക് നിറമില്ലാതാവുന്നത്.
മുറിവേല്‍പ്പിക്കുന്ന ആയുധങ്ങള്‍ക്കു പകരം മുറിവുണക്കുന്ന വാക്കുകള്‍ നമ്മുടെ അധരങ്ങള്‍ സംസാരിക്കട്ടെ. ആ വാക്കുകള്‍ ആയുധമാവട്ടെ. നന്മയുടെയുംസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ആയുധം.
നല്ല നാളെകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം. കാരണം പ്രതീക്ഷയെന്നത് കൊടുങ്കാറ്റിലും പേമാരിയിലും അണയാതെ കത്തുന്ന തിരിനാളമായി കാത്തുസൂക്ഷിക്കാനുള്ളതാണ്.
പ്രതീക്ഷയാണ് നമ്മുടെ നിലനില്‍പ്പിനാധാരം.

-അസ്ലം കൊച്ചി

Related Articles
Next Story
Share it