കര്‍ണാടക കടബയില്‍ ദമ്പതികളെ പുള്ളിപ്പുലി അക്രമിച്ചു; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പുലിയെ വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടി കൂട്ടിലാക്കി

മംഗളൂരു: കര്‍ണാടക കടബയില്‍ ദമ്പതികളെ അക്രമിച്ച പുലിയെ വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടി കൂട്ടിലടച്ചു. കടബ താലൂക്കിലെ റെന്‍ജിലാഡി ഗ്രാമത്തിലെ ഹേരയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് ദമ്പതികളെ പുലി അക്രമിച്ചത്. ഹേരയിലെ കവുങ്ങിന്‍ തോട്ടത്തില്‍ മോട്ടോര്‍ പമ്പ് ശരിയാക്കുകയായിരുന്ന ശേഖര്‍ കാമത്തിനെയും ഭാര്യ സൗമ്യ കാമത്തിനെയുമാണ് പുലി കടിച്ച് പരിക്കേല്‍പ്പിച്ചത്. ഇരുവരെയും കടബ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ വനപാലകര്‍ മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച ഉച്ചയോടെ പുലിയെ കണ്ടെത്തുകയും മയക്കുവെടിവെച്ച് പിടിച്ച ശേഷം കൂട്ടിലടക്കുകയും ചെയ്തു. […]

മംഗളൂരു: കര്‍ണാടക കടബയില്‍ ദമ്പതികളെ അക്രമിച്ച പുലിയെ വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടി കൂട്ടിലടച്ചു. കടബ താലൂക്കിലെ റെന്‍ജിലാഡി ഗ്രാമത്തിലെ ഹേരയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് ദമ്പതികളെ പുലി അക്രമിച്ചത്. ഹേരയിലെ കവുങ്ങിന്‍ തോട്ടത്തില്‍ മോട്ടോര്‍ പമ്പ് ശരിയാക്കുകയായിരുന്ന ശേഖര്‍ കാമത്തിനെയും ഭാര്യ സൗമ്യ കാമത്തിനെയുമാണ് പുലി കടിച്ച് പരിക്കേല്‍പ്പിച്ചത്. ഇരുവരെയും കടബ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ വനപാലകര്‍ മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച ഉച്ചയോടെ പുലിയെ കണ്ടെത്തുകയും മയക്കുവെടിവെച്ച് പിടിച്ച ശേഷം കൂട്ടിലടക്കുകയും ചെയ്തു. നാല് വയസ് പ്രായമുള്ള ആണ്‍പുലിയെയാണ് വനപാലകര്‍ പിടികൂടിയത്. ഇതിനായി മൈസൂരു, ഹാസന്‍ എന്നിവിടങ്ങളിലെ വെറ്റിനറി ഡോക്ടര്‍മാരുടെ സഹായവും വനപാലകര്‍ തേടി.
കഴിഞ്ഞ ദിവസം നായയെ പിന്തുടര്‍ന്ന് എത്തിയ പുള്ളിപ്പുലി ഒരു വീട്ടിലെ ടോയ്ലറ്റില്‍ കയറി ഒളിച്ചിരുന്നു. പുള്ളിപ്പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയെങ്കിലും പുലി ചാടി രക്ഷപ്പെട്ടു. ഇതേ പുലി തന്നെയാണ് രണ്ടുപേരെ അക്രമിച്ചതെന്നാണ് വിവരം. പുള്ളിപ്പുലിയെ കുടുക്കാന്‍ വനംവകുപ്പ് വീണ്ടും ശ്രമം നടത്തിവരികയാണ്.

Related Articles
Next Story
Share it