വളര്‍ത്തുനായയെ പിടികൂടാന്‍ ഓടിയെത്തിയ പുള്ളിപ്പുലിയെ കണ്ട് വീട്ടുകാര്‍ ഭയന്നു; സമചിത്തത വീണ്ടെടുത്ത കുടുംബം പുലിയെ മുറിയില്‍ പൂട്ടിയിട്ടു, വനപാലകരെത്തി കാട്ടില്‍ വിട്ടു

മംഗളൂരു: വളര്‍ത്തുനായയെ പിടികൂടാന്‍ ഓടിയെത്തിയ പുള്ളിപ്പുലിയെ കണ്ട് വീട്ടുകാര്‍ ഭയചകിതരായി. ഉടന്‍ സമചിത്തത വീണ്ടെടുത്ത വീട്ടുകാര്‍ പുലിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പുള്ളിപ്പുലിയെ കൂട്ടിലാക്കി കാട്ടില്‍ കൊണ്ടുവിട്ടു. ഉഡുപ്പ് ബ്രഹ്‌മാവറിലെ വീട്ടിലാണ് പുലി കുടുങ്ങിയത്. ഞായറാഴ്ചയാണ് സംഭവം. ബ്രഹ്‌മാവര്‍ നൈലാഡിയില്‍ ഒരു വീട്ടിലെ വളര്‍ത്തുനായയെ പിടികൂടാന്‍ എത്തിയതായിരുന്നു പുലി. പുലിയെ കണ്ട നായ ഓടി വീട്ടിനകത്തുകയറി. പിന്നാലെ പുലിയും കയറി. ഇതോടെ വീട്ടുകാര്‍ മുറി പുറത്തുനിന്ന് പൂട്ടി വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വനപാലകരെത്തി ഒന്നരമണിക്കൂര്‍ നടത്തിയ […]

മംഗളൂരു: വളര്‍ത്തുനായയെ പിടികൂടാന്‍ ഓടിയെത്തിയ പുള്ളിപ്പുലിയെ കണ്ട് വീട്ടുകാര്‍ ഭയചകിതരായി. ഉടന്‍ സമചിത്തത വീണ്ടെടുത്ത വീട്ടുകാര്‍ പുലിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പുള്ളിപ്പുലിയെ കൂട്ടിലാക്കി കാട്ടില്‍ കൊണ്ടുവിട്ടു. ഉഡുപ്പ് ബ്രഹ്‌മാവറിലെ വീട്ടിലാണ് പുലി കുടുങ്ങിയത്. ഞായറാഴ്ചയാണ് സംഭവം. ബ്രഹ്‌മാവര്‍ നൈലാഡിയില്‍ ഒരു വീട്ടിലെ വളര്‍ത്തുനായയെ പിടികൂടാന്‍ എത്തിയതായിരുന്നു പുലി. പുലിയെ കണ്ട നായ ഓടി വീട്ടിനകത്തുകയറി. പിന്നാലെ പുലിയും കയറി. ഇതോടെ വീട്ടുകാര്‍ മുറി പുറത്തുനിന്ന് പൂട്ടി വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വനപാലകരെത്തി ഒന്നരമണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് പുലിയെ കൂട്ടില്‍ കയറ്റിയത്. വൈദ്യപരിശോധനക്കുശേഷം പുലിയെ കാട്ടില്‍ വിടുകയായിരുന്നു.

Related Articles
Next Story
Share it