തടവുകാര്‍ക്കായുള്ള നിയമ ബോധവത്കരണ ജീവിത നൈപുണ്യ പരിശീലന പരിപാടി കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ ആരംഭിച്ചു

കാസര്‍കോട്: ദേശീയ നിയമ സേവന അതോറിറ്റിയുടെ (എന്‍.എ.എല്‍.എസ്.എ) മാര്‍ഗനിര്‍ദേശത്തില്‍ ജില്ലയില്‍ ആരംഭിച്ച പാന്‍ ഇന്ത്യ ബോധവത്കരണ പരിപാടിയുടെയും സാമൂഹ്യ നീതി വകുപ്പ്, നേര്‍വഴി പദ്ധതിയുടെയും ഭാഗമായി ജില്ലാ നിയമസേവന അതോറിറ്റി (ഡി.എല്‍.എസ്.എ) യുടെയും ജയില്‍ വകുപ്പിന്റെയും ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റേയും സംയുക്താഭിമുഖ്യത്തില്‍ ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത ജീവിത നൈപുണ്യങ്ങളെ ആധാരമാക്കിയുള്ള നിയമബോധവത്കരണ പരിശീലന പരിപാടി കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ ആരംഭിച്ചു. പരിപാടി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജും ജില്ലാ നിയമസേവന അതോറിറ്റി (ഡി.എല്‍.എസ്.എ) ചെയര്‍മാനുമായ […]

കാസര്‍കോട്: ദേശീയ നിയമ സേവന അതോറിറ്റിയുടെ (എന്‍.എ.എല്‍.എസ്.എ) മാര്‍ഗനിര്‍ദേശത്തില്‍ ജില്ലയില്‍ ആരംഭിച്ച പാന്‍ ഇന്ത്യ ബോധവത്കരണ പരിപാടിയുടെയും സാമൂഹ്യ നീതി വകുപ്പ്, നേര്‍വഴി പദ്ധതിയുടെയും ഭാഗമായി ജില്ലാ നിയമസേവന അതോറിറ്റി (ഡി.എല്‍.എസ്.എ) യുടെയും ജയില്‍ വകുപ്പിന്റെയും ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റേയും സംയുക്താഭിമുഖ്യത്തില്‍ ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത ജീവിത നൈപുണ്യങ്ങളെ ആധാരമാക്കിയുള്ള നിയമബോധവത്കരണ പരിശീലന പരിപാടി കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ ആരംഭിച്ചു. പരിപാടി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജും ജില്ലാ നിയമസേവന അതോറിറ്റി (ഡി.എല്‍.എസ്.എ) ചെയര്‍മാനുമായ സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ നിയമസേവന അതോറിറ്റി (ഡി.എല്‍.എസ്.എ) സെക്രട്ടറിയും സബ് ജഡ്ജുമായ ബി.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സി.കെ. ഷീബ മുംതാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു നേര്‍വഴി പദ്ധതിയെക്കുറിച്ച് അവതരണം നടത്തി. കെ.ജെ. എസ്.ഒ.എ യൂണിറ്റ് ടി.വിനോദ് കുമാര്‍ സംസാരിച്ചു. ലൈഫ് സ്‌കില്‍ പരിശീലകരായ എന്‍.നിര്‍മ്മല്‍ കുമാര്‍, സുഭാഷ് വനശ്രീ, മജീഷ്യന്‍ കുഞ്ഞികൃഷ്ണന്‍ മടിക്കൈ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ.എ.ശ്രീജിത്ത്, അക്കര ഫൗണ്ടേഷന്‍ മാനേജര്‍ മുഹമ്മദ് യാസിര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ ആധാരമാക്കി ക്ലാസ്സുകള്‍ നയിച്ചു. ബെറ്റര്‍ ലൈഫ് ഫൌണ്ടേഷന്‍ സ്ഥാപകന്‍ മോഹന്‍ദാസ് വയലാംകുഴി, എം.ജയരാമന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു എന്നിവര്‍ പരിശീലനത്തിന്റെ ഏകോപനം നിര്‍വഹിച്ചു. കാസര്‍കോട് സ്പെഷ്യല്‍ സബ് ജയില്‍ ആന്റ് കറക്ഷണല്‍ ഹോം സൂപ്രണ്ട് എന്‍.ഗിരീഷ് കുമാര്‍ സ്വാഗതവും ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഇ.സനൂജ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it