കാസര്‍കോട്ടും ഇടതുമുന്നേറ്റം; ജില്ലാ പഞ്ചായത്തിന് പുറമെ ആറില്‍ 4 ബ്ലോക്ക് പഞ്ചായത്തുകളും 20 ഗ്രാമ പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരിക്കും, കഴിഞ്ഞ തവണത്തേക്കാള്‍ 5 പഞ്ചായത്തുകള്‍ കൂടുതല്‍

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ വടക്കന്‍ ജില്ലയായ കാസര്‍കോട്ടും ഇടതുമുന്നേറ്റം. യുഡിഎഫില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്ത ഇടതുപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ച് ഗ്രാമ പഞ്ചായത്തുകള്‍ കൂടുതലായി ഭരണം പിടിച്ചെടുത്തു. 38 പഞ്ചായത്തുകളില്‍ 20 ഗ്രാമ പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരിക്കും. കഴിഞ്ഞ തവണ 15 ഗ്രാമ പഞ്ചായത്തുകളായിരുന്നു ഇടതുപക്ഷത്തിന് കിട്ടിയിരുന്നത്. ആകെ ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലും എല്‍ഡിഎഫിനൊപ്പമാണ്. നഗരസഭകളില്‍ മൂന്നില്‍ രണ്ടിടത്ത് ഭരണം നിലനിര്‍ത്തി. അതേസമയം കഴിഞ്ഞതവണ 20 ഗ്രാമപഞ്ചായത്തുകളില്‍ ഭരണമുണ്ടായിരുന്ന യുഡിഎഫ് 14ലേക്ക് ചുരുങ്ങി. […]

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ വടക്കന്‍ ജില്ലയായ കാസര്‍കോട്ടും ഇടതുമുന്നേറ്റം. യുഡിഎഫില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്ത ഇടതുപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ച് ഗ്രാമ പഞ്ചായത്തുകള്‍ കൂടുതലായി ഭരണം പിടിച്ചെടുത്തു. 38 പഞ്ചായത്തുകളില്‍ 20 ഗ്രാമ പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരിക്കും.

കഴിഞ്ഞ തവണ 15 ഗ്രാമ പഞ്ചായത്തുകളായിരുന്നു ഇടതുപക്ഷത്തിന് കിട്ടിയിരുന്നത്. ആകെ ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലും എല്‍ഡിഎഫിനൊപ്പമാണ്. നഗരസഭകളില്‍ മൂന്നില്‍ രണ്ടിടത്ത് ഭരണം നിലനിര്‍ത്തി. അതേസമയം കഴിഞ്ഞതവണ 20 ഗ്രാമപഞ്ചായത്തുകളില്‍ ഭരണമുണ്ടായിരുന്ന യുഡിഎഫ് 14ലേക്ക് ചുരുങ്ങി. ജില്ലാ പഞ്ചായത്ത് ഭരണവും കൈവിട്ടു. ബിജെപിക്കും തിരിച്ചടിയാണുണ്ടായത്. കഴിഞ്ഞതവണ നാല് പഞ്ചായത്തുകള്‍ ഭരിച്ച ബിജെപിക്ക് ഇത്തവണ ഒന്ന് നഷ്ടമായി. നറുക്കെടുപ്പ് നടന്ന ഗ്രാമപഞ്ചായത്തുകളില്‍ പൈവളിഗെ, മുളിയാര്‍ എന്നിവ എല്‍ഡിഎഫും ബദിയടുക്ക യുഡിഎഫും നേടി.

Related Articles
Next Story
Share it