ഇടത് എം.പിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് വീണ്ടും അനുമതി നിഷേധിച്ചു

കൊച്ചി: ഇടത് എംപിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് വീണ്ടും അനുമതി നിഷേധിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ പരിഷ്‌കാരങ്ങളില്‍ ബുദ്ധിമുട്ടുന്ന ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് സന്ദര്‍ശിക്കാനിരുന്ന എംപിമാരുടെ സംഘത്തിനാണ് അനുമതി നിഷേധിച്ചത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സന്ദര്‍ശന അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം നിഷേധിക്കുന്നത്. ഇടത് എം പിമാരുടെ സന്ദര്‍ശനം ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നാണ് കലക്ടറുടെ വാദം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇടത് എം പിമാര്‍ സന്ദര്‍ശന അനുമതി തേടിയതെന്നും ഇത് അനുവദിക്കാനാകില്ലെന്നും എം പിമാരുടെ സന്ദര്‍ശനം ദ്വീപില്‍ കോവിഡ് […]

കൊച്ചി: ഇടത് എംപിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് വീണ്ടും അനുമതി നിഷേധിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ പരിഷ്‌കാരങ്ങളില്‍ ബുദ്ധിമുട്ടുന്ന ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് സന്ദര്‍ശിക്കാനിരുന്ന എംപിമാരുടെ സംഘത്തിനാണ് അനുമതി നിഷേധിച്ചത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സന്ദര്‍ശന അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം നിഷേധിക്കുന്നത്.

ഇടത് എം പിമാരുടെ സന്ദര്‍ശനം ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നാണ് കലക്ടറുടെ വാദം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇടത് എം പിമാര്‍ സന്ദര്‍ശന അനുമതി തേടിയതെന്നും ഇത് അനുവദിക്കാനാകില്ലെന്നും എം പിമാരുടെ സന്ദര്‍ശനം ദ്വീപില്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും കലക്ടര്‍ അഷ്‌കര്‍ അലി രേഖാമൂലം മറുപടി നല്‍കി.

നേരത്തേയും ഇടത് എം.പിമാര്‍ക്കും യു.ഡി.എഫ് എം.പിമാര്‍ക്കും സന്ദര്‍ശന അനുമതി നിഷേധിച്ചിരുന്നു. കലക്ടറുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ നിയമപരവും രാഷ്ട്രീയവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബിനോയ് വിശ്വം എം പി മാധ്യമങ്ങളോട് പ്രതികരിച്ചു. ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലിനെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തിലടക്കം നടന്നത്.

Related Articles
Next Story
Share it