ഇ.പിക്കെതിരെ നടപടിയുണ്ടാവും ഇടത് മുന്നണി; കണ്‍വീനര്‍ സ്ഥാനം തെറിക്കും

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പാര്‍ട്ടി കടുത്ത നടപടി സ്വീകരിച്ചേക്കും. തുടര്‍ച്ചയായി പാര്‍ട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഇ.പി ജയരാജനെ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. വീട്ടിലെത്തി ബി.ജെ.പി നേതാവ് തന്നെ കണ്ടത് ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്നത് നേതൃത്വം ഗൗരവമായി കാണുന്നു. ഇത് തെറ്റായി കണക്കാക്കും. ഇടതുപക്ഷം ജീവന്‍ മരണ പോരാട്ടമായി കരുതുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസം തന്നെ ഇടത് […]

തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പാര്‍ട്ടി കടുത്ത നടപടി സ്വീകരിച്ചേക്കും. തുടര്‍ച്ചയായി പാര്‍ട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഇ.പി ജയരാജനെ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. വീട്ടിലെത്തി ബി.ജെ.പി നേതാവ് തന്നെ കണ്ടത് ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്നത് നേതൃത്വം ഗൗരവമായി കാണുന്നു. ഇത് തെറ്റായി കണക്കാക്കും. ഇടതുപക്ഷം ജീവന്‍ മരണ പോരാട്ടമായി കരുതുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസം തന്നെ ഇടത് മുന്നണി കണ്‍വീനര്‍ പ്രതിസന്ധിയുണ്ടാക്കിയതിന്റെ ആഘാതത്തിലാണ് സി.പി.എമ്മും ഇടത് മുന്നണിയും.
സംസ്ഥാനതലത്തില്‍ ആദ്യം പ്രശ്‌നം ചര്‍ച്ച ചെയ്യും. ഇതിന് ശേഷം കേന്ദ്ര നേതൃത്വം വിഷയം പരിശോധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇ.പി ജയരാജനെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്ന സൂചനയാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പങ്കുവെക്കുന്നത്. തിങ്കളാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. വൈകാതെ തന്നെ ഇപി ജയരാജനെതിരായ പാര്‍ട്ടി നിലപാട് വ്യക്തമാകുമെന്നാണ് വിവരം.

Related Articles
Next Story
Share it