കാഞ്ഞങ്ങാട് നഗരസഭയില്‍ ലീഗ് നില മെച്ചപ്പെടുത്തി, കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പരാജയപ്പെട്ടവരില്‍ കെ.പി.സി.സി സെക്രട്ടറി അടക്കമുള്ള പ്രമുഖരും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ 24 സീറ്റുകള്‍ കരസ്ഥമാക്കി എല്‍.ഡി.എഫ് തുടര്‍ഭരണത്തിലേക്ക് നീങ്ങുമ്പോള്‍ യു.ഡി.എഫ് പക്ഷത്ത് കോണ്‍ഗ്രസിനേറ്റത് കനത്ത തിരിച്ചടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകളുണ്ടായിരുന്നു. ഇത്തവണ രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. അതേസമയം മുസ്ലിംലീഗ് നില മെച്ചപ്പെടുത്തി. ലീഗിന് കഴിഞ്ഞ തവണ 10 സീറ്റുകളായിരുന്നു. ഇക്കുറി 11 സീറ്റുകള്‍ ലഭിച്ചു. നഗരസഭയില്‍ യു.ഡി.എഫിന് ആകെ 13 സീറ്റുകളാണ് ലഭിച്ചത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ അഞ്ച് സീറ്റുകളായിരുന്നു. ഇത്തവണ ആറായി വര്‍ധിച്ചു. നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരില്‍ […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ 24 സീറ്റുകള്‍ കരസ്ഥമാക്കി എല്‍.ഡി.എഫ് തുടര്‍ഭരണത്തിലേക്ക് നീങ്ങുമ്പോള്‍ യു.ഡി.എഫ് പക്ഷത്ത് കോണ്‍ഗ്രസിനേറ്റത് കനത്ത തിരിച്ചടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകളുണ്ടായിരുന്നു. ഇത്തവണ രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. അതേസമയം മുസ്ലിംലീഗ് നില മെച്ചപ്പെടുത്തി. ലീഗിന് കഴിഞ്ഞ തവണ 10 സീറ്റുകളായിരുന്നു. ഇക്കുറി 11 സീറ്റുകള്‍ ലഭിച്ചു. നഗരസഭയില്‍ യു.ഡി.എഫിന് ആകെ 13 സീറ്റുകളാണ് ലഭിച്ചത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ അഞ്ച് സീറ്റുകളായിരുന്നു. ഇത്തവണ ആറായി വര്‍ധിച്ചു. നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരില്‍ കെ.പി.സി.സി സെക്രട്ടറി എം അസിനാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണായിരുന്ന എല്‍. സുലൈഖ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന മഹമൂദ് മുറിയനാവി എന്നിവരും ഉള്‍പ്പെടും.

Related Articles
Next Story
Share it