നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പ്: ലീഗ് കൗണ്‍സിലര്‍മാര്‍ രാജി തീരുമാനം പിന്‍വലിച്ചു

കാസര്‍കോട്: നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ ബി.ജെ.പി അംഗം തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് രാജിക്കത്ത് നല്‍കിയ രണ്ട് ലീഗ് കൗണ്‍സിലര്‍മാര്‍ രാജി തീരുമാനം പിന്‍വലിച്ചു. 12-ാം വാര്‍ഡ് കൗണ്‍സിലര്‍ മമ്മുചാലയും 13-ാം വാര്‍ഡ് കൗണ്‍സിലര്‍ അസ്മ മുഹമ്മദുമാണ് വാര്‍ഡ് കമ്മിറ്റികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് രാജി തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. ഇന്നലെ രാത്രി ഇരു വാര്‍ഡ് കമ്മിറ്റികളും സംയുക്തമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ ഭരണസമിതിയുടെ ആരംഭത്തില്‍ തന്നെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്. പാര്‍ട്ടിയോടുള്ള […]

കാസര്‍കോട്: നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ ബി.ജെ.പി അംഗം തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് രാജിക്കത്ത് നല്‍കിയ രണ്ട് ലീഗ് കൗണ്‍സിലര്‍മാര്‍ രാജി തീരുമാനം പിന്‍വലിച്ചു. 12-ാം വാര്‍ഡ് കൗണ്‍സിലര്‍ മമ്മുചാലയും 13-ാം വാര്‍ഡ് കൗണ്‍സിലര്‍ അസ്മ മുഹമ്മദുമാണ് വാര്‍ഡ് കമ്മിറ്റികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് രാജി തീരുമാനത്തില്‍ നിന്ന് പിന്മാറിയത്.
ഇന്നലെ രാത്രി ഇരു വാര്‍ഡ് കമ്മിറ്റികളും സംയുക്തമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ ഭരണസമിതിയുടെ ആരംഭത്തില്‍ തന്നെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്.
പാര്‍ട്ടിയോടുള്ള കൂറും വോട്ടര്‍മാരോടുള്ള കടപ്പാടും മുന്‍നിര്‍ത്തിയും വീണ്ടുമൊരു തിരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുക്കരുതെന്നുമുള്ള താല്‍പര്യവും കൊണ്ടാണ് രാജിയില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് മമ്മുചാല പറഞ്ഞു.
അതേസമയം സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട മമ്മുചാല പ്രതിനിധീകരിക്കുന്ന 12-ാം വാര്‍ഡിലെയും തൊട്ടടുത്ത 13-ാം വാര്‍ഡിലെയും നേതാക്കളിലും അണികളിലും സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് സംബന്ധിച്ചുണ്ടായ തെറ്റിദ്ധാരണയാണ് പ്രതിഷേധത്തിനിടയാക്കിയതെന്ന് മുസ്ലിംലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് കെ.എം ബഷീര്‍ പറഞ്ഞു. ഇരു വാര്‍ഡുകളിലേയും നേതാക്കളെ വിളിച്ച് ഇന്നലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. എന്നാല്‍ കൗണ്‍സിലര്‍മാരുടെ രാജിക്കത്ത് മുന്‍സിപ്പല്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it