ലീഗ് സ്ഥാനാര്‍ത്ഥികള്‍ ബഷീറും സമദാനിയും തന്നെ; മണ്ഡലങ്ങള്‍ പരസ്പരം മാറും

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളായി നിലവിലെ എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീറും അബ്ദുല്‍ സമദ് സമദാനിയും തന്നെ വീണ്ടും മത്സരിക്കും.എന്നാല്‍ രണ്ടുപേരും മണ്ഡലങ്ങള്‍ പരസ്പരം വെച്ചുമാറാനും മുസ്ലിംലീഗില്‍ ധാരണയായതായി അറിയുന്നു. നിലവില്‍ മലപ്പുറം എം.പിയാണ് അബ്ദുല്‍ സമദ് സമദാനി. ഇത്തവണ അദ്ദേഹം പൊന്നാനിയില്‍ മത്സരിക്കും.പൊന്നാനി എം.പിയായ ഇ.ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തായിരിക്കും ജനവിധി തേടുക. മലപ്പുറത്ത് മത്സരിക്കാന്‍ ബഷീര്‍ നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.തങ്ങള്‍ക്ക് മൂന്ന് സീറ്റ് വേണമെന്ന ആവശ്യം യു.ഡി.എഫില്‍ മുസ്ലിംലീഗ് ഉന്നയിക്കുന്നുണ്ടെങ്കിലും ഇത്തവണ […]

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളായി നിലവിലെ എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീറും അബ്ദുല്‍ സമദ് സമദാനിയും തന്നെ വീണ്ടും മത്സരിക്കും.
എന്നാല്‍ രണ്ടുപേരും മണ്ഡലങ്ങള്‍ പരസ്പരം വെച്ചുമാറാനും മുസ്ലിംലീഗില്‍ ധാരണയായതായി അറിയുന്നു. നിലവില്‍ മലപ്പുറം എം.പിയാണ് അബ്ദുല്‍ സമദ് സമദാനി. ഇത്തവണ അദ്ദേഹം പൊന്നാനിയില്‍ മത്സരിക്കും.
പൊന്നാനി എം.പിയായ ഇ.ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തായിരിക്കും ജനവിധി തേടുക. മലപ്പുറത്ത് മത്സരിക്കാന്‍ ബഷീര്‍ നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
തങ്ങള്‍ക്ക് മൂന്ന് സീറ്റ് വേണമെന്ന ആവശ്യം യു.ഡി.എഫില്‍ മുസ്ലിംലീഗ് ഉന്നയിക്കുന്നുണ്ടെങ്കിലും ഇത്തവണ മൂന്ന് സീറ്റ് ലഭിക്കാനിടയില്ല. പകരം രാജ്യസഭയില്‍ ലീഗിന് രണ്ടാം സീറ്റ് നല്‍കാന്‍ യു.ഡി.എഫില്‍ ധാരണയായതായാണ് വിവരം. ജൂണില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം യു.ഡി.എഫിന് വിജയിക്കാന്‍ കഴിയുന്ന സീറ്റാണ്.
ഇത് ലീഗിന് നല്‍കിയേക്കും. നിലവില്‍ പി.വി അബ്ദുല്‍ വഹാബ് ലീഗിന്റെ രാജ്യസഭാ അംഗമാണ്.

Related Articles
Next Story
Share it