ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക: മഞ്ചേശ്വരത്ത് സാധ്യത എ.കെ.എം. അഷ്‌റഫിന് തന്നെ

മഞ്ചേശ്വരം: ചെര്‍ക്കളം അബ്ദുല്ലയുടെയും പി.ബി. അബ്ദുല്‍ റസാഖിന്റെയും എം.സി. ഖമറുദ്ദീന്റെയും പിന്‍ഗാമിയായി മഞ്ചേശ്വരത്ത് മുസ്ലിം യൂത്ത് ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എ.കെ.എം. അഷ്‌റഫ് സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യെ മഞ്ചേശ്വരത്ത് നിര്‍ത്തേണ്ടി വന്നാല്‍ മാത്രമേ അഷ്‌റഫിന് അവസരം നഷ്ടമാവുകയുള്ളൂ. ഇന്ന് പാണക്കാട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ മഞ്ചേശ്വരം മണ്ഡലം ഭാരവാഹികള്‍ ഏക സ്വരത്തില്‍ ഉന്നയിച്ച പേരും അഷ്‌റഫിന്റേതാണ്. മണ്ഡലം പ്രസിഡണ്ട് ടി.എ. മൂസ, […]

മഞ്ചേശ്വരം: ചെര്‍ക്കളം അബ്ദുല്ലയുടെയും പി.ബി. അബ്ദുല്‍ റസാഖിന്റെയും എം.സി. ഖമറുദ്ദീന്റെയും പിന്‍ഗാമിയായി മഞ്ചേശ്വരത്ത് മുസ്ലിം യൂത്ത് ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എ.കെ.എം. അഷ്‌റഫ് സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യെ മഞ്ചേശ്വരത്ത് നിര്‍ത്തേണ്ടി വന്നാല്‍ മാത്രമേ അഷ്‌റഫിന് അവസരം നഷ്ടമാവുകയുള്ളൂ. ഇന്ന് പാണക്കാട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ മഞ്ചേശ്വരം മണ്ഡലം ഭാരവാഹികള്‍ ഏക സ്വരത്തില്‍ ഉന്നയിച്ച പേരും അഷ്‌റഫിന്റേതാണ്. മണ്ഡലം പ്രസിഡണ്ട് ടി.എ. മൂസ, ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, ട്രഷറര്‍ അഷ്‌റഫ് കര്‍ള എന്നിവരാണ് എ.കെ.എം. അഷ്‌റഫിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സംസ്ഥാന പാര്‍ലമെന്റ് ബോര്‍ഡിന് മുന്നില്‍ ആവശ്യം ഉന്നയിച്ചത്. പ്രാസംഗികനും യുവ പ്രവര്‍ത്തകനുമാണ് അഷ്‌റഫ്. യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിലേക്ക് നിര്‍ദ്ദേശിച്ച പേരുകളിലൊന്ന് അഷ്‌റഫിന്റേതാണ്. അഞ്ചുപേരുകളാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നിര്‍ദ്ദേശിച്ചത്. പി.കെ. ഫിറോസ്, നജീബ് കാന്തപുരം, എം.എ. സമദ്, എ.കെ.എം. അഷ്‌റഫ്, ടി.പി. അഷ്‌റഫലി എന്നീ പേരുകളാണ് അവ.

Related Articles
Next Story
Share it