സൂപ്പര്‍ ലീഗിലേക്കില്ലെന്ന് ഡോര്‍ട്ട്മുണ്ട്; വമ്പന്മാരെല്ലാം ചാമ്പ്യന്‍സ് ലീഗ് വിട്ടു, യൂറോപ്പില്‍ ഫുട്‌ബോള്‍ പ്രതിസന്ധി; ഫിഫയുടെ തീരുമാനം നടപ്പായാല്‍ ക്രിസ്റ്റ്യാനോ, മെസി, ഡിബ്രുയ്‌നെ, ഗ്രീസ്മാന്‍ തുടങ്ങിയ വമ്പന്മാരൊന്നുമില്ലാത്ത ലോകകപ്പിന് ഖത്തര്‍ വേദിയാകും

ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന് ബദലായി വമ്പന്‍ ടീമുകളെല്ലാം യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചതോടെ യൂറോപ്പില്‍ ഫുട്‌ബോള്‍ പ്രതിസന്ധി. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ക്ലബുകളെല്ലാം പുതിയ ലീഗിനൊപ്പം ചേര്‍ന്നെങ്കിലും ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്മുണ്ട് ഈ നീക്കത്തിനോട് യോജിച്ചിട്ടില്ല. പുതുതായി പ്രഖ്യാപിച്ച യൂറോപ്യന്‍ സൂപ്പര്‍ ലീഗിലേക്കില്ലെന്നും യുവേഫയോടും ചാമ്പ്യന്‍സ് ലീഗിനുമൊപ്പം തുടരുമെന്നും ബൊറുസിയ ഡോര്‍ട്ട്മുണ്ട് സിഇഒ ഹാന്‍സ് ജോവാക്കിം വട്‌സ്‌കെ വ്യക്തമാക്കി. യുവേഫയുടെ പുതിയ ചാമ്പ്യന്‍സ് ലീഗ് മാറ്റങ്ങളോട് സഹകരിക്കാനാണ് തീരുമാനം. ബൊറുസിയ ഡോര്‍ട്ട്മുണ്ടും ബയേണ്‍ മ്യൂണിക്കും […]

ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന് ബദലായി വമ്പന്‍ ടീമുകളെല്ലാം യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചതോടെ യൂറോപ്പില്‍ ഫുട്‌ബോള്‍ പ്രതിസന്ധി. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ക്ലബുകളെല്ലാം പുതിയ ലീഗിനൊപ്പം ചേര്‍ന്നെങ്കിലും ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്മുണ്ട് ഈ നീക്കത്തിനോട് യോജിച്ചിട്ടില്ല. പുതുതായി പ്രഖ്യാപിച്ച യൂറോപ്യന്‍ സൂപ്പര്‍ ലീഗിലേക്കില്ലെന്നും യുവേഫയോടും ചാമ്പ്യന്‍സ് ലീഗിനുമൊപ്പം തുടരുമെന്നും ബൊറുസിയ ഡോര്‍ട്ട്മുണ്ട് സിഇഒ ഹാന്‍സ് ജോവാക്കിം വട്‌സ്‌കെ വ്യക്തമാക്കി.

യുവേഫയുടെ പുതിയ ചാമ്പ്യന്‍സ് ലീഗ് മാറ്റങ്ങളോട് സഹകരിക്കാനാണ് തീരുമാനം. ബൊറുസിയ ഡോര്‍ട്ട്മുണ്ടും ബയേണ്‍ മ്യൂണിക്കും അടക്കമുള്ള രണ്ട് ജര്‍മ്മന്‍ ക്ലബ്ബുകളും യുവേഫക്കും യൂറോപ്യന്‍ ക്ലബ്ബ് അസോസിയേഷനൊപ്പവും ആയിരിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബയേണും പിഎസ്ജിയും ബൊറുസിയ ഡോര്‍ട്ട്മുണ്ട് അടക്കമുള്ള ക്ലബ്ബുകള്‍ സൂപ്പര്‍ ലീഗിലെത്തുമെന്ന് മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെ തള്ളിയാണ് ബൊറുസിയ ഡോര്‍ട്ട്മുണ്ട് സി ഇ ഒ രംഗത്തെത്തിയത്.

ഫുട്ബോള്‍ ലോകത്തെ ചൂടേറിയ ചര്‍ച്ചകള്‍ക്കു ശേഷം ഞായറാഴ്ച വൈകീട്ടാണ് ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ മുന്‍നിര ക്ലബ്ബുകള്‍ ചേര്‍ന്ന് ലീഗ് സ്ഥാപിച്ചത്. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ആഴ്‌സണല്‍, ലിവര്‍പൂള്‍, ടോട്ടനം, സ്പാനിഷ് ക്ലബുകളായ റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബാഴ്‌സലോണ, ഇറ്റാലിയന്‍ ക്ലബുകളായ എ സി മിലാന്‍, യുവന്റസ്, ഇന്റര്‍ മിലാന്‍ എന്നിവരാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് എന്ന പുതിയ ടൂര്‍ണമെന്റുമായി രംഗത്ത് വന്നത്. ടീമുകള്‍ എല്ലാം യൂറോപ്യന്‍ ക്ലബ്ബ് അസോസിയേഷനില്‍ നിന്നും രാജി വെക്കുകയും ചെയ്തു.

സ്ഥാപക അംഗങ്ങളടക്കം 20 ടീമുകളാണ് ലീഗില്‍ മത്സരിക്കുകയെന്നും ഇതില്‍ അഞ്ച് ടീമുകള്‍ക്ക് യോഗ്യതാ മത്സരങ്ങളിലൂടെ ലീഗിലേക്ക് പ്രവേശനം നേടാമെന്നും ദി സൂപ്പര്‍ ലീഗ് പത്രക്കുറിപ്പില്‍ അറിയിച്ചു. റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്ളോറന്റിനോ പെരസിന്റെ ബുദ്ധിയില്‍ ഉദിച്ച സൂപ്പര്‍ ലീഗ് ഫിഫയുടെയും യുവേഫയുടെയും വിവിധ ദേശീയ ഫെഡറേഷനുകളുടെയും അനുമതിയില്ലാതെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പെരസ് തന്നെയാണ് ലീഗിന്റെ ചെയര്‍മാന്‍.

മുന്‍നിര ക്ലബ്ബുകള്‍ സ്വന്തമായി ലീഗ് തുടങ്ങുന്നത് നിലവിലെ ദേശീയ, യൂറോപ്യന്‍ ലീഗുകളെ സാരമായി ബാധിക്കുമെന്ന് ഫിഫയും യുവേഫയും കണക്കുകൂട്ടുന്നു. ലീഗുമായി സഹകരിക്കുന്ന ടീമുകളെ തങ്ങളുടെ എല്ലാ ടൂര്‍ണമെന്റില്‍ വിലക്കാനാണ് നിലവില്‍ ഇരുബോര്‍ഡുകളുടെയും തീരുമാനം. എന്നാല്‍, ഭാവിയില്‍ ഫിഫയും യുവേഫയുമായി ചര്‍ച്ച നടത്തി സമവായത്തിലെത്താമെന്നാണ് സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ കരുതുന്നത്. പങ്കെടുക്കുന്ന ക്ലബ്ബുകള്‍ നിലവിലെ ലീഗുകളില്‍ കൂടി കളിക്കാനുള്ള സൗകര്യത്തിന് ആഴ്ച മധ്യത്തില്‍ ആണ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇനി പ്രഖ്യാപിക്കാനിരിക്കുന്ന മൂന്ന് ടീമുകളടക്കം 15 സ്ഥാപക ടീമുകള്‍ ലീഗില്‍ സ്ഥിരമായുണ്ടാവും. അഞ്ച് ടീമുകള്‍ യോഗ്യതാ മത്സരങ്ങളും കളിച്ചെത്തും.

10 ടീം വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായി ഹോം, എവേ രീതിയിലാണ് മത്സരങ്ങള്‍ നടക്കുക. ഇരു ഗ്രൂപ്പുകളില്‍ നിന്നും മുന്നിലെത്തുന്ന മൂന്നുവീതം ടീമുകള്‍ ക്വാര്‍ട്ടറിലെത്തും. നാലും അഞ്ചും സ്ഥാത്തെത്തുന്ന ടീമുകള്‍ പ്ലേഓഫ് കളിച്ച് അതില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളും ക്വാര്‍ട്ടറിലെത്തും. യൂറോപ്യന്‍ ഫുട്ബോളിന്റെ സാമ്പത്തിക അഭിവൃദ്ധിക്കും ഗ്രാസ്റൂട്ട് ലെവലില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് സൂപ്പര്‍ ലീഗ് വിഭാവന ചെയ്തിരിക്കുന്നത് എന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പ്രതിവര്‍ഷം 3.5 ബില്യണ്‍ യൂറോ (31,362 കോടി രൂപ) ആണ് ലഭിക്കുക. വിജയികള്‍ക്കും റണ്ണര്‍ അപ്പുകള്‍ക്കുമുള്ള സമ്മാനത്തുക ഇതിലും അധികമായിരിക്കും.

റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്ളോറന്റിനോ പെരസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ ലീഗില്‍ പങ്കെടുക്കുന്ന ടീമുകളെയും കളിക്കാരെയും വിലക്കാന്‍ യുവേഫ, ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ (എഫ്.എ), ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍, ലാലിഗ, ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍, സീരി എ എന്നിവ സംയുക്തമായി തീരുമാനിച്ചു. പുതിയ സൂപ്പര്‍ ലീഗുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തില്‍ നിന്ന് യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ പിന്മാറിയില്ലെങ്കില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കം പല മുന്‍നിര കളിക്കാരുടെയും സാന്നിധ്യം ഉണ്ടായേക്കില്ല.

ക്ലബ്ബുകള്‍ക്ക് നിലവിലുള്ള ലീഗുകളില്‍ മത്സരിക്കാന്‍ കഴിയില്ല എന്നു മാത്രമല്ല, കളിക്കാര്‍ക്ക് ഫെഡറേഷനുകളുടെ കീഴിലുള്ള ദേശീയ ടീമുകളിലും അവസരമുണ്ടാകില്ല. ഇതോടെയാണ് ക്രിസ്റ്റിയാനോയും ഡിബ്രുയ്നെയും ഗ്രീസ്മനും അടക്കമുള്ള നിരവധി സൂപ്പര്‍ താരങ്ങള്‍ക്ക് ലോകകപ്പ് നഷ്ടമാകാനുള്ള സാധ്യത ശക്തമായത്. ലീഗിനെതിരെ കടുത്ത നിലപാടാണ് യുവേഫയും ഫിഫയും പുലര്‍ത്തുന്നത്. പുതിയ ലീഗിന്റെ പ്രഖ്യാപനം നടന്നതിനു തൊട്ടുപിന്നാലെ യുവേഫയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് യൂറോപ്പിലെ വിവിധ ലീഗുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത പ്രസ്താവനയുള്ളത്.

'നേരത്തെ ഫിഫയും ആറ് കോണ്‍ഫെഡറേഷനുകളും പ്രഖ്യാപിച്ചതു പ്രകാരം (സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന) ഈ ക്ലബ്ബുകളെ ആഭ്യന്തര, യൂറോപ്യന്‍, അന്താരാഷ്ട്ര തലങ്ങളില്‍ നിന്ന് വിലക്കപ്പെടും. അവരുടെ കളിക്കാര്‍ക്ക് അതത് ദേശീയ ടീമുകളെ പ്രതിനീധികരിക്കാനുള്ള അര്‍ഹതയുണ്ടാവില്ല.' - യുവേഫയുടെ പ്രസ്താവനയില്‍ പറയുന്നു. സൂപ്പര്‍ ലീഗും യുവേഫയും തമ്മില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ ഖത്തറില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് നിരവധി ലോകോത്തര താരങ്ങളുടെ അസാന്നിധ്യം കൊണ്ടാവും ശ്രദ്ധിക്കപ്പെടുക.

പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡോ സില്‍വ, റൂബന്‍ ഡിയസ്, ജോ ഫെലിക്സ്, സ്പെയിനിന്റെ സെര്‍ജിയോ റാമോസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌ക്വെ, ഡേവിഡ് ഡിഹയ, പെഡ്രി, കോക്കെ, റോഡ്രി, ഇറ്റലിയുടെ ലിയനര്‍ഡോ ബൊനുച്ചി, അലസ്സാന്ദ്രോ ബസ്തോനി, നിക്കോളോ ബരേല, സ്റ്റെഫാനോ സെന്‍സി, ഗിയാന്‍ലുയ്ജി ഡൊണറുമ്മ, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍, റഹീം സ്റ്റര്‍ലിങ്, ഫില്‍ ഫോഡന്‍, മേസണ്‍ മൗണ്ട്, കെയ്ല്‍ വാക്കര്‍, ബെന്‍ ചില്‍വല്‍, ജോണ്‍ സ്റ്റോണ്‍സ്, ഹാരി മഗ്വയര്‍, കീറണ്‍ ട്രിപ്പിയര്‍, ലൂക്ക് ഷോ, ഫ്രാന്‍സിന്റെ ഗ്രീസ്മന്‍, എന്‍ഗോളോ കാന്റെ, കരീം ബെന്‍സേമ, ഉസ്മാന്‍ ഡെംബലെ, ഒലിവര്‍ ജിറൂദ്, റാഫേല്‍ വരാന്‍, അയ്മെറിക് ലാപോര്‍ട്ട്, ബെര്‍നാഡ് മെന്‍ഡി, ഹ്യുഗോ ലോറിസ്, മൂസ സിസോക്കോ, നെതര്‍ലന്റിന്റെ ഫ്രെങ്കി ഡിയോങ്, വിനാല്‍ഡം, വാന്‍ ഡെയ്ക്, മത്ത്യാസ് ഡിലിറ്റ്, വാന്‍ ഡി ബീക്, ബെര്‍ഗ് വിന്‍ തുടങ്ങി നിരവധി കളിക്കാര്‍ക്ക് ലോകകപ്പില്‍ കളിക്കാനാവില്ല.

ഇതിനു പുറമെ കളിക്കാരെ വിലക്കാനുള്ള തീരുമാനത്തില്‍ ഫിഫയും മറ്റ് കോണ്‍ഫെഡറേഷനുകളും ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അര്‍ജന്റീനക്ക് ലയണല്‍ മെസി, ലൗത്താറോ മാര്‍ട്ടിനസ്, ലോ സെല്‍സോ തുടങ്ങിയവരുടെയും ബ്രസീലിന് ഗബ്രിയേല്‍ ജേസുസ്, കാസമിറോ, അലിസ്സണ്‍ ബെക്കര്‍, എഡേഴ്സണ്‍, ഡാനിലോ തുടങ്ങിയവരുടെയും സേവനം ലോകകപ്പില്‍ നഷ്ടമാവും.

Related Articles
Next Story
Share it