ഇ. ചന്ദ്രശഖരന്‍, എന്‍.എ നെല്ലിക്കുന്ന്, അഡ്വ. കെ. ശ്രീകാന്ത്, സി.എച്ച് കുഞ്ഞമ്പു തുടങ്ങി വിവിധ മുന്നണിസ്ഥാനാര്‍ഥികള്‍ രാവിലെ വോട്ടുചെയ്തു

കാസര്‍കോട്: കാഞ്ഞങ്ങാട് നിയോജകമണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ. ചന്ദ്രശേഖരന്‍ ഉദുമ നിയോജകമണ്ഡലത്തിലെ 33-ാം നമ്പര്‍ പോളിംഗ് ബൂത്തായ കോളിയടുക്കം ഗവ. യു.പി.സ്‌കൂള്‍ രാവിലെ 7 മണിക്ക് തന്നെ വോട്ടുചെയ്യാനെത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.വി സുരേഷ് മഡിയന്‍ ഗവ. എല്‍.പി സ്‌കൂളിലെ 18-ാം നമ്പര്‍ ബൂത്തില്‍ രാവിലെ കുടുംബത്തോടൊപ്പമെത്തി വോട്ടുചെയ്തു. എന്‍.ഡി.എ സ്ഥാനാര്‍ഥി എം. ബല്‍രാജ് പുതിയകോട്ട ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 144-ാം നമ്പര്‍ ബൂത്തില്‍ രാവിലെ 8.58 മണിയോടെ ഭാര്യയും നഗരസഭാകൗണ്‍സിലറുമായ വന്ദനറാവുവിനോടൊപ്പം വന്ന് വോട്ട് ചെയ്തു. […]

കാസര്‍കോട്: കാഞ്ഞങ്ങാട് നിയോജകമണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ. ചന്ദ്രശേഖരന്‍ ഉദുമ നിയോജകമണ്ഡലത്തിലെ 33-ാം നമ്പര്‍ പോളിംഗ് ബൂത്തായ കോളിയടുക്കം ഗവ. യു.പി.സ്‌കൂള്‍ രാവിലെ 7 മണിക്ക് തന്നെ വോട്ടുചെയ്യാനെത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.വി സുരേഷ് മഡിയന്‍ ഗവ. എല്‍.പി സ്‌കൂളിലെ 18-ാം നമ്പര്‍ ബൂത്തില്‍ രാവിലെ കുടുംബത്തോടൊപ്പമെത്തി വോട്ടുചെയ്തു. എന്‍.ഡി.എ സ്ഥാനാര്‍ഥി എം. ബല്‍രാജ് പുതിയകോട്ട ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 144-ാം നമ്പര്‍ ബൂത്തില്‍ രാവിലെ 8.58 മണിയോടെ ഭാര്യയും നഗരസഭാകൗണ്‍സിലറുമായ വന്ദനറാവുവിനോടൊപ്പം വന്ന് വോട്ട് ചെയ്തു. കാസര്‍കോട് നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എ നെല്ലിക്കുന്ന് നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബൂത്തില്‍ രാവിലെ വോട്ടുചെയ്തു. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. കെ. ശ്രീകാന്ത് രാവിലെ എട്ടുമണിക്ക് ഉദുമ മണ്ഡലത്തിലെ 105-ാം നമ്പര്‍ ബൂത്തായ ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂളില്‍ വോട്ട് ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എ ലത്തീഫ് ഉദുമ മണ്ഡലത്തിലെ പള്ളിക്കര പഞ്ചായത്തില്‍ കല്ലിങ്കാല്‍ ഗവ. മാപ്പിള യു.പി.സ്‌കൂളിലെ 129-ാം നമ്പര്‍ ബൂത്തില്‍ രാവിലെ 7 മണിയോടെ വോട്ടുചെയ്തു. ഉദുമ നിയോജകമണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പു കാസര്‍കോട് മണ്ഡലത്തിലെ 156-ാം നമ്പര്‍ ബൂത്തായ അണങ്കൂര്‍ ജി.എല്‍.പി സ്‌കൂളില്‍ വോട്ടുചെയ്തു.

Related Articles
Next Story
Share it