നാദാപുരത്തും താനൂരിലും എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം, പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു; എസ്.ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

കോഴിക്കോട്: വോട്ടെടുപ്പിനിടെ നാദാപുരം തെരുവംപറമ്പിലും ചിയ്യാരത്തും എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ചിയ്യാരത്തുണ്ടായ സംഘര്‍ഷത്തില്‍ നാദാപുരം എസ് ഐ. ശ്രീജേഷിനും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘട്ടനത്തിലേര്‍പ്പെട്ടു. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്‌മാനും യു. ഡി.എഫ് സ്ഥാനാര്‍ഥി സുഹറ അഹമ്മദിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.

കോഴിക്കോട്: വോട്ടെടുപ്പിനിടെ നാദാപുരം തെരുവംപറമ്പിലും ചിയ്യാരത്തും എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ചിയ്യാരത്തുണ്ടായ സംഘര്‍ഷത്തില്‍ നാദാപുരം എസ് ഐ. ശ്രീജേഷിനും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

മലപ്പുറം താനൂരിലും പെരുമ്പടപ്പ് കോടത്തൂരിലും എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘട്ടനത്തിലേര്‍പ്പെട്ടു. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്‌മാനും യു. ഡി.എഫ് സ്ഥാനാര്‍ഥി സുഹറ അഹമ്മദിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.

Related Articles
Next Story
Share it