എല്‍.ഡി.എഫ്. വീട്ടുമുറ്റത്ത് പ്രതിഷേധം തീര്‍ത്തു

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന്‍ നയത്തിനെതിരെ വീട്ടുമുറ്റങ്ങളില്‍ എല്‍.ഡി.എഫ്. നേതൃത്വത്തില്‍ പ്രതിഷേധം. ജില്ലയില്‍ ഒന്നര ലക്ഷത്തോളം വീടുകളുടെ മുറ്റത്ത് നടന്ന പ്രതിഷേധത്തില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ സൗജന്യമായി വാക്സിന്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന് അഭിവാദ്യവും അര്‍പ്പിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ പെരുമ്പളയിലും സി.പി.എം. കേന്ദ്ര കമ്മിറ്റി പി. കരുണാകരന്‍ നിലേശ്വരം പള്ളിക്കരയിലും ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മുഴക്കോത്തും എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ്ചന്ദ്രന്‍ നീലേശ്വരം പട്ടേനയിലും സി.പി.എം. […]

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന്‍ നയത്തിനെതിരെ വീട്ടുമുറ്റങ്ങളില്‍ എല്‍.ഡി.എഫ്. നേതൃത്വത്തില്‍ പ്രതിഷേധം. ജില്ലയില്‍ ഒന്നര ലക്ഷത്തോളം വീടുകളുടെ മുറ്റത്ത് നടന്ന പ്രതിഷേധത്തില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ സൗജന്യമായി വാക്സിന്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന് അഭിവാദ്യവും അര്‍പ്പിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ പെരുമ്പളയിലും സി.പി.എം. കേന്ദ്ര കമ്മിറ്റി പി. കരുണാകരന്‍ നിലേശ്വരം പള്ളിക്കരയിലും ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മുഴക്കോത്തും എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ്ചന്ദ്രന്‍ നീലേശ്വരം പട്ടേനയിലും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു വിദ്യാനഗറിലും പങ്കെടുത്തു. എല്‍.ഡി.എഫ്. നേതാക്കളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മൊയ്തീന്‍കുഞ്ഞി കളനാട്, ടി.വി. ബാലകൃഷ്ണന്‍, ഡോ. ഖാദര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സി.വി. ദാമോദരന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, സണ്ണി അരമന, ജോര്‍ജുകുട്ടി തോമസ്, കുഞ്ഞിരാമന്‍ നായര്‍, അസീസ് കടപ്പുറം, വി.വി. കൃഷ്ണന്‍, ടി.വി. ബാലകൃഷ്ണന്‍, സുരേഷ് പുതിയേടത്ത് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.

Related Articles
Next Story
Share it