കാഞ്ഞങ്ങാട് നഗരസഭാഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി; ഇതുവരെ ലഭിച്ചത് 24 സീറ്റുകള്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ ഇതുവരെ എല്‍.ഡി.എഫിന് ലഭിച്ചത് 24 സീറ്റുകള്‍. ആകെ 43 വാര്‍ഡുകളാണ് കാഞ്ഞങ്ങാട് നഗരസഭയിലുള്ളത്. 24 സീറ്റുകള്‍ കിട്ടിയതോടെ എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്താന്‍ സാധിക്കും. ആറെണ്ണം എന്‍.ഡി.എ നേടി. മറ്റ് സീറ്റുകളിലെ വോട്ടണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ അന്തിമഫലം വരും. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ വി.വി രമേശന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. നഗരസഭയിലെ 17ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രമേശന് 721 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ലക്ഷ്മണന് 530 വോട്ടുകള്‍ ലഭിച്ചു. […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ ഇതുവരെ എല്‍.ഡി.എഫിന് ലഭിച്ചത് 24 സീറ്റുകള്‍. ആകെ 43 വാര്‍ഡുകളാണ് കാഞ്ഞങ്ങാട് നഗരസഭയിലുള്ളത്. 24 സീറ്റുകള്‍ കിട്ടിയതോടെ എല്‍.ഡി.എഫിന് ഭരണം നിലനിര്‍ത്താന്‍ സാധിക്കും. ആറെണ്ണം എന്‍.ഡി.എ നേടി. മറ്റ് സീറ്റുകളിലെ വോട്ടണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ അന്തിമഫലം വരും. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ വി.വി രമേശന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. നഗരസഭയിലെ 17ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രമേശന് 721 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ലക്ഷ്മണന് 530 വോട്ടുകള്‍ ലഭിച്ചു.
നഗരസഭയിലെ നാലാംവാര്‍ഡില്‍ എല്‍.ഡി.എഫ് ചെയര്‍പേഴ്സണ്‍സ്ഥാനാര്‍ഥി സുജാതടീച്ചര്‍ വിജയിച്ചു.

Related Articles
Next Story
Share it