എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് മാതൃക-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാഞ്ഞങ്ങാട്: മതനിരപേക്ഷതയിലൂന്നി, അഴിമതിയോടും വര്‍ഗ്ഗീയതയോടും സന്ധിയില്ലാത്ത സമീപനം സ്വീകരിച്ചും നവകേരള സൃഷ്ടിക്കായി മുന്നോട്ട് പോകുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എം.രാജഗോപാലന്‍, സി.എച്ച്.കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് […]

കാഞ്ഞങ്ങാട്: മതനിരപേക്ഷതയിലൂന്നി, അഴിമതിയോടും വര്‍ഗ്ഗീയതയോടും സന്ധിയില്ലാത്ത സമീപനം സ്വീകരിച്ചും നവകേരള സൃഷ്ടിക്കായി മുന്നോട്ട് പോകുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എം.രാജഗോപാലന്‍, സി.എച്ച്.കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത എന്നിവര്‍ വിശിഷ്ടാതിഥികളായി.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍, ജില്ലാ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി.സതീഷ് ചന്ദ്രന്‍ എ.ഡി.എം. ഇന്‍ ചാര്‍ജ് ) നവീന്‍ ബാബു, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത്കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി.രാംദാസ് എന്നിവര്‍ സന്നിഹിതരായി. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ വി.വി.രമേശന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.പി.വത്സലന്‍, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.പി.ബാബു, എം.ഹമീദ് ഹാജി, പി.പി.രാജു, കരീം ചന്തേര, രതീഷ് പുതിയ പുരയില്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ടി.വി.ബാലകൃഷ്ണന്‍, പി.ടി.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
എന്റെ കേരളം പ്രദര്‍ശന വിപണന മേള സംഘാടക സമിതി ചെയര്‍പേഴ്സണും ജില്ലാ കലക്ടറുമായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എം. മധുസൂദനന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it